Get Updates
Get notified of breaking news, exclusive insights, and must-see stories!

അഭയാര്‍ത്ഥികള്‍ കേരളത്തില്‍ തമ്പടിക്കുന്നു

കൊച്ചി : കൊടിയ വരള്‍ച്ചയുടെ പിടിയിലമര്‍ന്ന ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ നിന്നും കൂട്ടത്തോടെ നാടുവിടുന്നവര്‍ കേരളത്തിലേക്ക് കുടിയേറുന്നത് സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ആശങ്കയുണര്‍ത്തുന്നു .

മഹാരാഷ്ട്ര , ഗുജറാത്ത് , മധ്യപ്രദേശ് , ഒറീസ എന്നീ സംസ്ഥാനങ്ങളില്‍ നിന്നും കൂട്ടത്തോടെ പലായനം ചെയ്തവരാണ് മധ്യകേരളത്തില്‍ താവളം കണ്ടെത്തിയിട്ടുള്ളത് . എറണാകുളം , കോട്ടയം ജില്ലകളില്‍ വിദൂരഗ്രാമങ്ങളിലെ തെരുവോരങ്ങളില്‍ പോലും ഇവര്‍ തമ്പടിച്ചിട്ടുണ്ട് . ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി എന്ത് തൊഴിലും ചെയ്യാന്‍ തയാറായ ഇവര്‍ തദ്ദേശീയരായ തൊഴിലാളികളുടെ അവസരങ്ങള്‍ അപ്പാടെ നഷ്ടമാക്കുന്നതായി ആരോപണമുണ്ട് .

ചില സ്ഥലങ്ങളില്‍ അഭയാര്‍ത്ഥികളുമായി നാട്ടുകാര്‍ ഏറ്റുമുട്ടുന്ന ഘട്ടം വരെ കാര്യങ്ങളെത്തിയിട്ടുണ്ട് . കുടിവെള്ളമുള്‍പെടെയുള്ള പ്രകൃതിവിഭവങ്ങളുടെ ലഭ്യതയും തോട്ടങ്ങളിലും അനുബന്ധമേഖലകളിലും ലഭിക്കുന്ന തൊഴിലവസരങ്ങളും മികച്ച കൂലിനിരക്കുമാണ് മലയോര ജില്ലകളെ കുടിയേറ്റക്കാരുടെ സ്വപ്നഭൂമിയാക്കി മാറ്റിയത് .

ഒറീസ ,ഗുജറാത്ത് , മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് തൊഴിലാളികള്‍ ഈ ജില്ലകളിലെ വിവിധ മേഖലകളില്‍ സ്ഥിരം ജോലിക്കാരായുണ്ട് . ഈ തൊഴിലാളികളുടെ ഗ്രാമങ്ങളില്‍ നിന്നും നൂറുകണക്കിന് കുടുംബങ്ങള്‍ മാസം തോറും കേരളത്തിലേക്കെത്തുന്നുമുണ്ട് .

തൊഴിലാളികള്‍ വര്‍ധിച്ചതോടെ ആവശ്യത്തിന് തൊഴിലില്ലാതായത് അഭയാര്‍ത്ഥികളെ വീണ്ടും പട്ടിണിയിലേക്ക് തള്ളിയിട്ടിരിക്കുകയാണ് . തുടര്‍ന്ന് ജോലിക്ക് കൂലി ഭക്ഷണമായി സ്വീകരിക്കാന്‍ ഒരു വിഭാഗം തയാറായതാണ് സംഘര്‍ഷത്തിലേക്ക് വഴിതെളിച്ചത് . വരള്‍ച്ചയും ഭൂകമ്പവും ഇനിയും ആയിരക്കണക്കിന് കുടുംബങ്ങളെ കേരളത്തിലെത്തിക്കുമെന്നതാണ് ഇപ്പോഴത്തെ സ്ഥിതി .

ഇവരിലേറെയും ഭൂരഹിത കര്‍ഷകരായതിനാല്‍ തിരിച്ചുപോക്കിന് സാധ്യത കുറവാണ് . വരള്‍ച്ചയില്‍ വിളകളും കന്നുകാലികളും നശിച്ചു കഴിഞ്ഞതായി അഭയാര്‍ത്ഥികള്‍ പറയുന്നു . പല ഗ്രാമങ്ങളിലും കുടിവെള്ളത്തിനായി ഗ്രാമീണര്‍ ഏറ്റുമുട്ടുന്നുണ്ടത്രെ . ജീവന്‍ നിലനിര്‍ത്താന്‍ കുടിയേറ്റമില്ലാതെ മറ്റ് വഴിയില്ലെന്നും ഇവര്‍ പറയുന്നു .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+