കോട്ടയത്തും നേരിയ ഭൂചലനം
കോട്ടയം: കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഫിബ്രവരി 13 ചൊവാഴ്ച നേരിയ തോതില്‍ ഭൂചലനമുണ്ടായി .
പൊന്‍കുന്നം , പൈക , ചിറക്കടവ് , ഉരുളികുന്നം എന്നിവിടങ്ങളിലാണ് നേരിയ തോതില്‍ ഭൂചലനം അനുഭവപ്പെട്ടത് . ചൊവാഴ്ച പുലര്‍ച്ചെ 2.30 മുതല്‍ രാവിലെ 8.30 വരെ ഭൂചലനം അനുഭവപ്പെട്ടു . ചിറക്കടവിലാണ് ഏറ്റവും ശക്തിയായി ഭൂചലനം അനുഭവപ്പെട്ടത് . ഒരു വലിയ ശബ്ദത്തോടെ ഭൂമി വിറയ്ക്കുന്നതായി അനുഭവപ്പെട്ടെന്ന് ചിറക്കടവ് സ്വദേശികള്‍ പറയുന്നു . ജനങ്ങള്‍ വല്ലാതെ പരിഭ്രാന്തരായി .
കൊല്ലം ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നേരിയ തോതില്‍ ഭൂചലനം അനുഭവപ്പെട്ടതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു . ഏഴുകോണിലെയും വട്ടമണിലുമുള്ള ഏതാനും വീടുകള്‍ക്ക് വിള്ളലുണ്ടായതായി പറയപ്പെടുന്നു .












Click it and Unblock the Notifications