കൊല്ലത്ത് ഭൂചലനം
കൊല്ലം: കൊല്ലം ജില്ലയിലെ പൂത്തൂര്‍ പവിത്രേശ്വരം പഞ്ചായത്തിലെ ചില പ്രദേശങ്ങളില്‍ ഫിബ്രവരി 12 തിങ്കളാഴ്ച നേരിയ തോതില്‍ ഭൂചലനം അനുഭവപ്പെട്ടു. നൂറോളം വീടുകള്‍ക്ക് ചെറിയ തോതില്‍ കേടുപാടുകള്‍ സംഭവിച്ചു.
തിങ്കളാഴ്ച പകല്‍ നാല് തവണയാണ് ഭൂചലനം അനുഭവപ്പെട്ടത്. ചില വീടുകളുടെ ഭിത്തിയില്‍ വിള്ളല്‍ വീണു. ഓടുകള്‍ താഴെ വീണ് തകര്‍ന്നു.
ചില കിണറുകളില്‍ തിരയിളക്കം കാണപ്പെട്ടു. ഗുജറാത്തിലെ ഭൂകമ്പം കഴിഞ്ഞ് ദിവസങ്ങള്‍ക്കു ശേഷം കേരളത്തില്‍ ഭൂചലനം അനുഭവപ്പെട്ടത് ജനങ്ങളെ പരിഭ്രാന്തിയിലാക്കിയിട്ടുണ്ട്.












Click it and Unblock the Notifications