Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഡിഎഫ് കേരളാ കോണ്‍. ലയനത്തിനെതിരെ ?

തിരുവനന്തപുരം : അധികാരം കിട്ടിയാല്‍ പ്ലസ് ടു അടക്കം നായനാര്‍ സര്‍ക്കാരിന്റെ കാലത്തുള്ള മുഴുവന്‍ അഴിമതിയും അന്വേഷിക്കുമെന്ന് യുഡിഎഫ് .

പ്ലസ് ടു സ്കൂളുകള്‍ അനുവദിച്ചതിനു പിന്നിലെ അഴിമതിയും അന്വേഷിക്കുമെന്ന യുഡിഎഫ് പ്രസ്താവനയിലെ ഊന്നലില്‍ മന്ത്രി ജോസഫ് യുഡിഎഫിലേക്കു വരുന്നതിലുള്ള താല്പര്യക്കുറവാണ് വെളിപ്പെടുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു . പ്ലസ് ടു അഴിമതിയില്‍ മന്ത്രി ജോസഫിനും പങ്കുണ്ടെന്ന കാര്യം നായനാരും പരോക്ഷമായി നേരത്തെ ഒരു പ്രസംഗത്തില്‍ സൂചിപ്പിച്ചിരുന്നു . യുഡിഎഫ് കണ്‍വീനര്‍ കെ.ശങ്കരനാരായണനാണ് ഫിബ്രവരി 13 ചൊവാഴ്ച ഈ വിവാദപ്രസ്താവന ഇറക്കിയത് .

കേരളാ കോണ്‍ഗ്രസുകാരുടെ ലയനകാര്യം യുഡിഎഫ് അജണ്ടയിലില്ലെന്നും ശങ്കരനാരായണന്‍ പറഞ്ഞു . പ്ലസ് ടു അനുവദിച്ചതിലെ അഴിമതിക്കെതിരെ ശക്തമായ സമരം നയിച്ച യുഡിഎഫിലേക്ക് ജോസഫിനെ എടുക്കുമോ എന്ന ചോദ്യത്തിന് നായനാര്‍ സര്‍ക്കാരിന്റെ കാലത്തെ മുഴുവന്‍ അഴിമതിയും അന്വേഷിക്കും എന്നായിരുന്നു ശങ്കരനാരായണന്റെ മറുപടി .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+