വല്ലാര്‍പാടത്ത് റെയില്‍വേ ലൈന്‍: പഠനം നടക്കുന്നു
കൊച്ചി: വല്ലാര്‍പാടം അന്താരാഷ്ട്ര കണ്ടെയ്നര്‍ ടെര്‍മിനല്‍ നിര്‍മാണ പദ്ധതിയുടെ ഭാഗമായി വല്ലാര്‍പാടത്തേക്ക് റെയില്‍വെ ലൈന്‍ സ്ഥാപിക്കുന്നതിനെ കുറിച്ച് റെയില്‍വെ വകുപ്പ് പഠിച്ചുവരികയാണെന്ന് കേന്ദ്രസഹമന്ത്രി ഒ. രാജഗോപാല്‍ അറിയിച്ചു.
ഫിബ്രവരി 13 ചൊവാഴ്ച മന്ത്രി സ്ഥലം സന്ദര്‍ശിച്ചു. പദ്ധതിയില്‍ റെയില്‍വെയ്ക്കുള്ള പങ്കിനെ കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പോര്‍ട്ട് ട്രസ്റ് ചെയര്‍മാന്‍ ഡോ.ജേക്കബ് തോമസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
15 ദിവസത്തിനകം റിപ്പോര്‍ട്ട് റെയില്‍വേ, ഷിപ്പിംഗ്, ഉപരിതല ഗതാഗത ഓഫീസുകള്‍ക്ക് സമര്‍പ്പിക്കും. അന്താരാഷ്ട്രതുറമുഖങ്ങളിലുള്ള റെയില്‍വേ സംവിധാനത്തിന്റെ മാതൃകയൊപ്പിച്ചാവും ഇവിടെയും റെയില്‍വേ ലൈന്‍ സ്ഥാപിക്കുക.
പ്രധാനമന്ത്രി പ്രഖ്യാപിച്ച കുമരകം പാക്കേജ് നടപ്പിലാക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ടെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ മൊത്തം ഭരണസംവിധാനത്തിന്റെ പാളിച്ച കൊണ്ടാണ് പാക്കേജ് നടപ്പിലാക്കാന്‍ വൈകുന്നതെന്ന് അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications