വിഎസ് മലമ്പുഴയില്‍ മത്സരിക്കാന്‍ സാധ്യത
തിരുവനന്തപുരം : വി. എസ് . അച്യുതാനന്ദന്‍ മലമ്പുഴയില്‍ നിന്ന് മത്സരിക്കാന്‍ സാധ്യത .
ഫിബ്രവരി 14 ബുധനാഴ്ച തിരുവനന്തപുരത്തു ചേരുന്ന സിപിഎം സംസ്ഥാന സമിതി ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും . മാരാരിക്കുളം , വര്‍ക്കല , മലമ്പുഴ ,പയ്യന്നൂര്‍ എന്നിവിടങ്ങളില്‍ ഏതെങ്കിലുമൊന്നില്‍ വിഎസ് മത്സരിക്കുമെന്നാണ് ആദ്യം കേട്ടത് . എന്നാല്‍ കൂടുതല്‍ സുരക്ഷിത മണ്ഡലമെന്ന നിലയില്‍ പാലക്കാട് ജില്ലയിലെ മലമ്പുഴ തിരഞ്ഞെടുക്കുമെന്നറിയുന്നു .
മന്ത്രി ശിവദാസമേനോന്റെ സ്ഥിരം മണ്ഡലമാണ് മലമ്പുഴ . പക്ഷെ ശിവദാസമേനോന്‍ ഇക്കുറി മത്സരരംഗത്തുണ്ടാവില്ലെന്നറിയുന്നു . ഇക്കുറി സിപിഎമ്മിലെ മുതിര്‍ന്ന നേതാക്കളില്‍ പലരും മത്സര രംഗത്തുണ്ടാവില്ല .
മുഖ്യമന്ത്രി ഇ.കെ . നായനാര്‍ ,പാര്‍ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ , മന്ത്രിമാരായ ടി.കെ . രാമകൃഷ്ണന്‍ , ടി.ശിവദാസമേനോന്‍ , സുശീലാ ഗോപാലന്‍ , പാലൊളി മുഹമ്മദുകുട്ടി എന്നിവര്‍ മത്സരിക്കുകയില്ലെന്നറിയുന്നു . പൊളിറ്റ് ബ്യൂറോ അംഗങ്ങളില്‍ വിഎസ് ഒഴികെ ആരും മത്സര രംഗത്തുണ്ടാവില്ലെന്നും കരുതുന്നു . അതുകൊണ്ട് തന്നെ ഇക്കുറി എസ്എഫ്ഐ,ഡിവൈഎഫ്ഐ എന്നീ യുവജന സംഘടനയിലെ നിരവധി പേര്‍ക്ക് മത്സരിക്കാന്‍ വഴിതെളിയും . എം.എ. ബേബി മിക്കവാറും കൊല്ലം ജില്ലയില്‍ തന്നെ മത്സരിക്കാനാണ് സാധ്യത .












Click it and Unblock the Notifications