Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസിലും പുതുമുഖങ്ങള്‍ക്ക് സ്ഥാനം

കൊച്ചി : നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ പുതുമുഖങ്ങള്‍ക്കും യുവാക്കള്‍ക്കും പ്രാതിനിധ്യം ഉറപ്പുവരുത്തുമെന്ന് പ്രതിപക്ഷ നേതാവ് എ.കെ. ആന്റണി .

സിപിഎം ദുര്‍ഭരണത്തില്‍ നിന്നും കേരളത്തിന് മോചനം നല്കാന്‍ പ്രാപ്തരായവരേയാണ് കോണ്‍ഗ്രസ് അവതരിപ്പിക്കുകയെന്നും ആന്റണി പറഞ്ഞു . കേരളവിമോചന യാത്രയ്ക്കിടയില്‍ വിശ്രമത്തിനായി എറണാകുളം ഗസ്റ് ഹൗസില്‍ എത്തിയതായിരുന്നു ആന്റണി .

കേരളാ കോണ്‍ഗ്രസ്സുകാരുടെ ലയനം അന്തരീക്ഷത്തിലെ അശരീരി മാത്രമാണെന്ന് ആന്റണി പറഞ്ഞു . കൂട്ടുത്തരവാദിത്വവും ഐക്യവും നഷ്ടപ്പെട്ട ഇടതുമുന്നണിയിലെ ഘടകകക്ഷികള്‍ തോന്നിയതുപോലെ പ്രവര്‍ത്തിക്കുകയാണ് . ലയനം പോലുള്ള ചര്‍ച്ചകള്‍ നടക്കുന്നത് അതു മൂലമാണെന്നും ആന്റണി അഭിപ്രായപ്പെട്ടു .

പ്രതിപക്ഷ നേതാക്കന്മാര്‍ സംസ്ഥാനത്ത് പര്യടനം നടത്തുന്ന ദിവസങ്ങളില്‍ നിയമസഭ കൂടുന്നത് ന്യായീകരിക്കാനാവില്ല . സിപിഎമ്മിന്റെ പാര്‍ട്ടി പ്ലീനത്തിന് പോലും നിയമസഭ കൂടുന്നത് ഇതിനു മുമ്പ് മാറ്റിവച്ചിട്ടുണ്ട് . എന്തായാലും താന്‍ 26ന് മുമ്പ് നിയമസഭയില്‍ ഹാജരാകുമെന്നും ആന്റണി പറഞ്ഞു .

സംസ്ഥാനം കടുത്ത പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ ബജറ്റ് സമ്മേളനം കൂടുന്നതില്‍ അര്‍ത്ഥമില്ല . ഡീസല്‍ വാങ്ങാന്‍ പണമില്ലാതായതോടെ കെഎസ് ആര്‍ടിസി സര്‍വീസുകള്‍ വെട്ടിക്കുറക്കുകയാണ് .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+