കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎമ്മില്‍ പുതുമുഖങ്ങള്‍ക്ക് സാധ്യത

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സിപിഎമ്മിലെ സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ ഇക്കുറി പല പ്രമുഖരും ഉണ്ടാവില്ല .

പകരം പുതുമുഖങ്ങള്‍ക്കും സ്ത്രീ സ്ഥാനാര്‍ത്ഥികള്‍ക്കും സ്വതന്ത്രര്‍ക്കും സ്ഥാനമുള്ള ഒന്നായിരിക്കും സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥിപ്പട്ടിക എന്നറിയുന്നു . മുഖ്യമന്ത്രി നായനാര്‍ , സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ , മന്ത്രിമാരായ ടി.കെ. രാമകൃഷ്ണന്‍ , സുശീലാ ഗോപാലന്‍, ശിവദാസമേനോന്‍ എന്നിവരാരും ഇക്കുറി മത്സര രംഗത്തുണ്ടാവില്ല .

മുതിര്‍ന്ന നേതാക്കളില്‍ വി.എസ് .അച്യുതാനന്ദന്‍ മത്സരിക്കും . മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി വി. എസ് . അച്യുതാനന്ദനെത്തന്നെയാണ് സിപിഎം അവതരിപ്പിക്കാന്‍ ശ്രമിക്കുക . കൊടിയേരി ബാലകൃഷ്ണന്‍ , എം.ചന്ദ്രന്‍ എന്നിവരും മത്സരിക്കും . അതേ സമയം എം.എ. ബേബിയുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് അല്പം സംശയം ബാക്കിനില്ക്കുന്നു .

ജയസാധ്യത കുറഞ്ഞ സ്ഥലങ്ങളില്‍ ഇക്കുറിയും സിപിഎം സ്വതന്ത്രരെ മത്സരരംഗത്തിറക്കും . തിരുവനന്തപുരം മേയര്‍ ജെ.ചന്ദ്ര , മഹിളാ അസോസിയേഷന്‍ നേതാവായ കണ്ണൂരിലെ പി.കെ . ശ്രീമതി എന്നിവരും മത്സരരംഗത്തുണ്ടാകുമെന്ന് അറിയുന്നു .

പാര്‍ടി ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍ സിംഹ് സുര്‍ജിത് , പി ബി അംഗം എസ് . രാമചന്ദ്രന്‍പിള്ള എന്നിവരുടെ സാന്നിധ്യത്തില്‍ ഫിബ്രവരി 13 ചൊവാഴ്ച ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് ഏകദേശ ധാരണ ഉണ്ടാക്കിയിട്ടുണ്ട് .

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X