ശബരിമലയില്‍ വിജയ്മല്ല്യ ഒന്നര കോടി നല്‍കും
ശബരിമല: ശബരിമലയില്‍ നടപ്പന്തലൊരുക്കാന്‍ ഒന്നര കോടി നല്‍കാമെന്ന് മദ്യവ്യവസായി വിജയ്മല്ല്യ ദേവസ്വം ബോര്‍ഡിനെ അറിയിച്ചു.
ഫിബ്രവരി 13 ചൊവാഴ്ച ശബരിമലയില്‍ ദര്‍ശനത്തിന് എത്തിയ മാക്ഡോവല്‍ കമ്പനി ചെയര്‍മാന്‍ വിജയ് മല്ല്യ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഡോ.എന്‍.ബാബുവുമായി നടത്തിയ ചര്‍ച്ചയിലാണ് തന്റെ വാഗ്ദാനം അറിയിച്ചത്.
തിരുപ്പതി ക്ഷേത്രത്തിന്റെ മാതൃകയിലാണ് ശബരിമലയില്‍ ഭക്തര്‍ക്ക് സൗകര്യങ്ങളൊരുക്കുന്നത്. പമ്പയില്‍ നിന്നും സന്നിധാനത്തിലേക്കുള്ള വഴിയില്‍ നടപ്പന്തല്‍ നിര്‍മിക്കുന്ന പദ്ധതിക്കാണ് മല്ല്യ പണം നല്‍കുന്നത്.
വിശദമായ പദ്ധതിരേഖ മല്ല്യ ദേവസ്വം ബോര്‍ഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ക്ഷേത്രത്തിലേക്കുള്ള വഴിപാടായാണ് പദ്ധതി നടപ്പിലാക്കുന്നത്.
തിരുപ്പതി ക്ഷേത്ര മാതൃകയില്‍ വികസനം നടപ്പാക്കുന്നതിനെ പറ്റി പഠിക്കാനായി ദേവസ്വം ബോര്‍ഡ് നിയോഗിക്കുന്ന നാലംഗ സംഘം തിരുപ്പതിയിലേക്ക് പോകും.
പദ്ധതിയെ കുറിച്ച് പഠിച്ച് മാര്‍ഗരേഖ ഉടന്‍ തയ്യാറാക്കിയാല്‍ മാര്‍ച്ചോടെ പദ്ധതി നടപ്പിലാക്കാനായുള്ള ചര്‍ച്ചകള്‍ ആരംഭിക്കാമെന്ന് മല്ല്യ അറിയിച്ചു.












Click it and Unblock the Notifications