Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊല്ലത്ത് വീണ്ടും ഭൂചലനം

കൊല്ലം: കൊല്ലം ജില്ലയിലെ കൊട്ടാരക്കരയ്ക്കടുത്തുള്ള ചില പ്രദേശങ്ങളില്‍ ഫിബ്രവരി 14 ബുധനാഴ്ച പുലര്‍ച്ചെ വീണ്ടും ഭൂചലനം അനുഭവപ്പെട്ടു.

അമ്പതോളം വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. പാരിപ്പള്ളിയില്‍ പുലര്‍ച്ചെ മൂന്ന് മണിക്ക് ഭൂമിക്ക് ശക്തമായ കുലുക്കം അനുഭവപ്പെട്ടു . ഏഴുകോണില്‍ രാവിലെ ഏഴു മണിക്കാണ് ഭൂചലനമുണ്ടായത്. പത്തനാപുരത്തും ശാസ്താംകോട്ടയിലും ബുധനാഴ്ച രാവിലെ ഏഴരയ്ക്ക് ഭൂചലനമുണ്ടായി .

നെടുവത്തൂര്‍, വെണ്‍മണ്ണൂര്‍, മാറനാട്, ചെറുപൊയ്ക, കരിമ്പന്‍പുഴ എന്നീ പ്രദേശങ്ങളിലും ബുധനാഴ്ച വീണ്ടും ഭൂചലനമുണ്ടായി . മാറനാട്, ചെറുപൊയ്ക, കരിമ്പന്‍പുഴ എന്നീ പ്രദേശങ്ങളില്‍ ചൊവാഴ്ചയും ഭൂചലനം അനുഭവപ്പെട്ടിരുന്നു.

എന്നാല്‍ ചൊവാഴ്ചയും ബുധനാഴ്ചയും കേരളത്തിലെവിടെയും ഭൂചലനമുണ്ടായതായി റിക്ടര്‍ സ്കെയിലിലില്‍ രേഖപ്പെടുത്തിയിട്ടില്ലെന്ന് തിരുവനന്തപുരത്തെ കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തില്‍ നിന്നുള്ള അറിയിപ്പില്‍ പറയുന്നു .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+