വീരപ്പന്റെ കൂട്ടാളി മാരന്‍ അറസ്റില്‍
കോയമ്പത്തൂര്‍: വീരപ്പന്റെ ഒരു പ്രധാനകൂട്ടാളിയായ മാരനെ ശിരുവാണി കാട്ടില്‍ നിന്ന് ഫിബ്രവരി 14 വ്യാഴാഴ്ച രാത്രി ദൗത്യസേന അറസ്റ് ചെയ്തു.
നിരോധിക്കപ്പെട്ട തീവ്രവാദി സംഘടനയായ തമിഴ് നാഷണല്‍ ലിബറേഷന്‍ ആര്‍മി എന്ന സംഘടനയില്‍ പെട്ടയാളാണ് മാരന്‍. ദൗത്യസേന വളഞ്ഞതിനെ തുടര്‍ന്ന് മാരന്‍ കീഴടങ്ങുകയായിരുന്നു.
കന്നട നടന്‍ രാജ്കുമാറിനെ തട്ടിക്കൊണ്ടുപോവുന്നതിനു പിന്നില്‍ പ്രധാന തലച്ചോറായി പ്രവര്‍ത്തിച്ചത് മാരനായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. രാജ്കുമാറിന്റെ മോചനത്തിന് തടസമായി നിന്നതും മാരന്‍ തന്നെയാണ്.
മാരനൊപ്പം വീരപ്പന്‍ സംഘത്തില്‍ പെട്ട മറ്റു ചിലരെയും അറസ്റ് ചെയ്തിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.












Click it and Unblock the Notifications