പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി
തിരുവനന്തപുരം: പത്താം നിയമസഭയുടെ അവസാന സമ്മേളനത്തിന്റെ ആദ്യദിവസമായ ഫിബ്രവരി 15 വ്യാഴാഴ്ച പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിച്ചുകൊണ്ടായിരുന്നു ഇറങ്ങിപ്പോക്ക്.
ഈ സര്‍ക്കാരിന് മൂന്നുമാസം മാത്രമേ കാലാവധി ബാക്കിയുള്ളൂവെന്നിരിക്കെ നയപ്രഖ്യാപന പ്രസംഗം ഇപ്പോള്‍ നടത്തുന്നതിന് അവകാശമില്ലെന്നായിരുന്നു പ്രതിപക്ഷത്തിന്റെ വാദം.
ഗവര്‍ണര്‍ സുഖ്ദേവ്സിംഗ് കാംഗ് നയപ്രഖ്യാപന പ്രസംഗത്തിനായി നിയമസഭയിലെത്തിയപ്പോള്‍ തന്നെ ഗവര്‍ണര്‍ ഗോ ബാക്ക് എന്ന് പ്രതിപക്ഷാംഗങ്ങള്‍ മുദ്രാവാക്യം മുഴക്കി. കറുത്ത് ബാഡ്ജ് ധരിച്ചുകൊണ്ടാണ് പ്രതിപക്ഷ എംഎല്‍എമാര്‍ സഭയിലെത്തിയത്.
ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം തുടങ്ങിയപ്പോള്‍ അവര്‍ മുദ്രാവാക്യങ്ങള്‍ മുഴക്കിക്കൊണ്ട് സഭയില്‍ നിന്നിറങ്ങിപ്പോയി.












Click it and Unblock the Notifications