പീഡനം : ഹോസ്റല്‍ മേട്രണ് ജാമ്യമില്ല
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല (കുസാറ്റ് ) ലേഡീസ് ഹോസ്റല്‍ മേട്രണ് ഹൈക്കോടതി ഫിബ്രവരി 15 വ്യാഴാഴ്ച മുന്‍കൂര്‍ ജാമ്യം നിഷേധിച്ചു .
ഹോസ്റലിലെ പെണ്‍കുട്ടികളെ അനാശാസ്യപ്രവര്‍ത്തനങ്ങള്‍ക്കു പ്രേരിപ്പിച്ചുവെന്ന ആരോപണത്തെത്തുടര്‍ന്ന് ഹോസ്റല്‍ മേട്രണ്‍ അംബുജം അരവിന്ദിനെതിരെ പൊലീസ് അന്വേഷണം നടന്നുവരികയാണ് . കേസന്വേഷണം അതിന്റെ ആദ്യഘട്ടത്തിലായതിനാല്‍ ഇപ്പൊഴേ ജാമ്യം നല്കിയാല്‍ അത് കേസന്വേഷണത്തെ ബാധിക്കുമെന്നായിരുന്നു പബ്ലിക് പ്രോസിക്യൂട്ടറുടെ വാദം.
മാത്രവുമല്ല കേസില്‍ മേട്രണ്‍ കുറ്റക്കാരിയാണെന്ന് ഇനിയും തീരുമാനിക്കപ്പെട്ടിട്ടില്ലാത്തതിനാലും മുന്‍കൂര്‍ ജാമ്യം നല്കരുതെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ വാദിച്ചു . പൊതുജനതാല്പര്യം ഏറെയുള്ള കേസായതിനാല്‍ മുന്‍കൂര്‍ ജാമ്യം നല്കുന്നത് ശരിയല്ലെന്ന് ഒടുവില്‍ ഹൈക്കോടതി വിധിക്കുകയായിരുന്നു .












Click it and Unblock the Notifications