മരിച്ചയാള്‍ തിരിച്ചെത്തി
കൊല്ലം: മരിച്ചയാള്‍ മടങ്ങിവന്നപ്പോള്‍ വീട്ടുകാര്‍ക്ക് സന്തോഷം . പക്ഷെ മരിച്ചെന്നു കരുതി തങ്ങള്‍ വീട്ടുമുറ്റത്ത് ദഹിപ്പിച്ചത് ആരുടെ ജഡമായിരുന്നു എന്ന ചോദ്യത്തിനുത്തരം കിട്ടാതെ വീട്ടുകാരും പൊലീസുകാരും കുഴങ്ങുന്നു .
കോട്ടാത്തല പാറയ്ക്കല്‍ വീട്ടില്‍ കൃഷ്ണപിള്ളയുടെ മകന്‍ രാജശേഖരന്‍പിള്ള(34) യ്ക്കാണ് ഈ പുനര്‍ജന്മം . കോട്ടയത്ത് ഹോട്ടല്‍ ജീവനക്കാരനായ രാജശേഖരന്‍പിള്ള നാഗമ്പടം ബസ് സ്റാന്റില്‍ ബസ് കയറി മരിച്ചതായി കോട്ടയം ഈസ്റ് പൊലീസാണ് വീട്ടിലേക്ക് വിവരമറിയിച്ചത് .
കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം രാജശേഖരന്റെ അച്ഛനും സഹോദരനും ചെന്ന് തിരിച്ചറിഞ്ഞു . ജഡം വീട്ടുമുറ്റത്ത് സംസ്കരിക്കുകയും ചെയ്തു .
എന്നാല്‍ ഫിബ്രവരി 13 ചൊവാഴ്ച കോട്ടയം ഈസ്റ് പൊലീസ് സ്റേഷനില്‍ നിന്ന് ഫോണ്‍ വന്നു . രാജശേഖരന്‍പിള്ള ജീവിച്ചിരിപ്പുണ്ട് എന്നായിരുന്നു ഈ സന്ദേശം . പിന്നാലെ രാജശേഖരന്‍പിള്ളയും താന്‍ ജീവിച്ചിരിപ്പുണ്ട് എന്നറിയിച്ചുകൊണ്ട് ഫോണ്‍ ചെയ്തു . ബന്ധുക്കള്‍ കോട്ടയത്തുനിന്നും രാജശേഖരന്‍പിള്ളയെ കൂട്ടിക്കൊണ്ട് പോരുകയായിരുന്നു . ഗുരുവായൂരിലേക്ക് പോയിരിക്കുകയായിരുന്നു താന്‍ എന്നാണ് രാജശേഖരന്‍പിള്ളയുടെ വിശദീകരണം .












Click it and Unblock the Notifications