കൊച്ചിയില്‍ ഐടി പാര്‍ക്ക്
തിരുവനന്തപുരം: കൊച്ചിയില്‍ ഒരു ഐടി പാര്‍ക്ക് സ്ഥാപിക്കുമെന്ന് ഗവര്‍ണര്‍ സുഖ്ദേവ്സിംഹ് കാംഗ് ഫിബ്രവരി 15 വ്യാഴാഴ്ച നയപ്രഖ്യാപന പ്രസംഗത്തില്‍ അറിയിച്ചു.
വിവരസാങ്കേതികവിദ്യാ മേഖലയിലെ ഒരു പ്രധാന കേന്ദ്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഐടി പാര്‍ക്ക് സ്ഥാപിക്കുന്നത്. വ്യാവസായിക മേഖലയിലെ വികസനത്തിനായി 800 കോടി ചെലവിടുമെന്ന് അദ്ദേഹം അറിയിച്ചു.
സര്‍ക്കാരിന്റെ കാലത്ത് 957.1 മെഗാവാട്ട് വൈദ്യുതി കൂടുതലായി ഉത്പാദിപ്പിക്കാനായെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഇനി നിലവില്‍ വരാനിരിക്കുന്ന വൈദ്യുതപദ്ധതികള്‍ കൂടി പ്രവര്‍ത്തിച്ചുതുടങ്ങുന്നതോടെ 105.5 മെഗാവാട്ട് വൈദ്യുതി കൂടി ഉത്പാദിപ്പിക്കാനാവും.
സംസ്ഥാനത്തെ മൊത്തം വിദ്യാഭ്യാസ പരിഷ്കരണത്തിന് മാര്‍ഗരേഖ നല്‍കാനായി സ്റേറ്റ് ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആന്റ് ട്രെയിനിംഗ് സ്ഥാപിക്കും. മനുഷ്യവിഭവശേഷി വികസന ഇന്‍സ്റിറ്റ്യൂട്ടും ലാല്‍ ബഹദൂര്‍ ശാസ്ത്രി കേന്ദ്രവും പുതിയ എഞ്ചിനീയറിംഗ് കോളജുകള്‍ സ്ഥാപിക്കും.
ചില എഞ്ചിനീയറിംഗ് കോളജുകളില്‍ എംസിഎ, എംബിഎ കോഴ്സുകള്‍ തുടങ്ങും. തിരുവനന്തപുരം, തൃശൂര്‍ എഞ്ചിനീയറിംഗ് കോളജുകള്‍ സെന്റര്‍ ഓഫ് എക്സലന്‍സ് ഇന്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയായി ഉയര്‍ത്തും.












Click it and Unblock the Notifications