സാമ്പത്തിക പ്രതിസന്ധി കേന്ദ്രനയം മൂലം
തിരുവനന്തപുരം: കേന്ദ്രത്തിന്റെ നയങ്ങള്‍ മൂലം സംസ്ഥാനങ്ങള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ നേരിടുകയാണെന്ന് ഗവര്‍ണര്‍ സുഖ്ദേവ്സിംഹ് കാംഗ് പറഞ്ഞു. സാമ്പത്തിക വിഷമതകള്‍ നേരിടാത്ത ഒരൊറ്റ സംസ്ഥാനവും രാജ്യത്തില്ലെന്ന് ഫിബ്രവരി 15 വ്യാഴാഴ്ച നിയമസഭയില്‍ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.
കേന്ദ്രസര്‍ക്കാരിന്റെ പുതിയ സാമ്പത്തികനയം മൂലം കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് വിലയിടിഞ്ഞത് കാരണം സംസ്ഥാനത്തിന്റെ സമ്പദ്വ്യവസഥ വെല്ലുവിളി നേരിടുകയാണ്. ഈ ഭീഷണികളെ നമുക്ക് അതിജീവിക്കേണ്ടതുണ്ട്.
പ്രതികൂല സാഹചര്യത്തിലും കേരളത്തിന്റെ മൊത്തം സാമ്പത്തിക പുരോഗതി ആസൂത്രകരുടെ പ്രതീക്ഷക്കുമുപരിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന്റെ വരുമാനം 97-98ല്‍ അഞ്ച് ശതമാനവും 98-99ലും 99-2000ലും 5.6 ശതമാനവും വളര്‍ച്ച നേടിയിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. റിസര്‍വ് ബാങ്കിന്റെ കണക്ക് പ്രകാരം 97-98ല്‍ കേരളത്തിന്റെ ആഭ്യന്തര അറ്റഉത്പാദനത്തില്‍ 45.1 ശതമാനം വളര്‍ച്ചയുണ്ടായി. ഇത് തമിഴ്നാടും കര്‍ണാകവും അടക്കം മറ്റ് നിരവധി സംസ്ഥാനങ്ങള്‍ നേടിയുട്ടള്ളതിനേക്കാള്‍ വലിയ വളര്‍ച്ചയാണ്.
കേരളത്തോട് തീര്‍ത്തും പക്ഷപാതപരമായാണ് 11-ാം ധനകാര്യ കമ്മിഷന്‍ നിലപാടെടുത്തത്. 3,600 കോടിയാണ് കേരളത്തിന് നഷ്ടപ്പെട്ടത്. ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 275 പ്രകാരമുള്ള പ്രത്യേകമായ ഗ്രാന്റുകളുടെ കാര്യത്തിലും കേരളത്തിന്റെ പങ്ക് അമ്പത് ശതമാനത്തോളം വെട്ടിക്കുറച്ചു.
ഭക്ഷ്യധാന്യങ്ങള്‍ ഫുഡ് കോര്‍പ്പറേഷന്റെ ഗോഡൗണുകളില്‍ കെട്ടിക്കിടക്കുമ്പോഴും പൊതുവിതരണ സമ്പ്രദായത്തിലൂടെ നല്‍കുന്ന അരിയുടെയും ഗോതമ്പിന്റെയും വില സാധാരണക്കാരന് താങ്ങാനാവാത്തതാണ്. ഇത് കേന്ദ്രത്തിന്റെ വികലമായ ഭക്ഷ്യനയത്തിന്റെ ഫലമാണ്.
ആരോഗ്യമേഖലയില്‍ കേരളം സുപ്രധാനമായ കാല്‍വെപ്പുകള്‍ നടത്തിയിട്ടുണ്ട്. ആസൂത്രണ കമ്മിഷന്‍ വിവേചനപരമായി പെരുമാറുമ്പോറുമ്പോഴും സംസ്ഥാനത്തിന് പുരോഗതി നേടിയെടുക്കാനായെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications