കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദേശമലയാളികള്‍ക്ക് പെന്‍ഷന്‍ പദ്ധതി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: വിദേശമലയാളികള്‍ക്കായി ഒരു പെന്‍ഷന്‍ പദ്ധതി ഏര്‍പ്പെടുത്തുന്നതിനെ കുറിച്ച് സര്‍ക്കാര്‍ ഗൗരവത്തോടെ ആലോചിച്ചുവരികയാണെന്ന് ഗവര്‍ണര്‍ സുഖ്ദേവ് സിംഗ് കാംഗ് അറിയിച്ചു.

ഗള്‍ഫ്രാജ്യങ്ങളിലെ തൊഴിലിന്റെ സ്വഭാവത്തില്‍ മാറ്റം വന്നതനുസരിച്ച് വിദേശത്ത് ജോലി ചെയ്യേണ്ടിവരുന്ന തൊഴിലാളികള്‍ക്ക് കൂടുതല്‍ വൈദഗ്ധ്യം നല്‍കുന്നതിനെ കുറിച്ച് സര്‍ക്കാര്‍ ഒരു പഠനം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു . ഫിബ്രവരി 15 വ്യാഴാഴ്ച നിയമസഭയില്‍ നയപ്രഖ്യാപന പ്രസംഗം നടത്തുകയായിരുന്നു ഗവര്‍ണര്‍ .

കുറ്റവാളികളെ പുനരധിവസിപ്പിക്കാനായി ഒരു പദ്ധതി നടപ്പിലാക്കുമെന്നും പിന്നോക്ക ജാതിക്കാരുടെ ക്ഷേമപ്രവര്‍ത്തനത്തിനായി ഒരു പ്രത്യേക വകുപ്പ് ഈ വര്‍ഷം പ്രവര്‍ത്തിച്ചുതുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു.

വൃദ്ധരുടെ ക്ഷേമത്തിനായി ഒരു കോടി രൂപയുടെ ഫണ്ട് ഏര്‍പ്പെടുത്തും. റോഡപടത്തില്‍ പെടുന്നവര്‍ക്ക് ഉടന്‍ ദുരിതാശ്വാസം എത്തിക്കാന്‍ ഒരു റോഡ് സുരക്ഷാ ഫണ്ട് ഏര്‍പ്പെടുത്തുമെന്നും ഗവര്‍ണര്‍ പറഞ്ഞു .

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X