കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മക്കളെ കൊന്ന് അച്ഛനും അമ്മയും തൂങ്ങിമരിച്ചു

  • By Staff
Google Oneindia Malayalam News

ഇടുക്കി: മക്കളെ വിഷം കൊടുത്ത് കൊന്നതിനു ശേഷം അഛനും അമ്മയും തൂങ്ങിമരിച്ചു. ഫിബ്രവരി 15 വ്യാഴാഴ്ച തൊടുമ്പുഴക്കടുത്തുള്ള കുറുമ്പലാമറ്റത്താണ് നാലംഗ കുടുംബം ജീവനൊടുക്കിയത്.

കാരക്കുന്നേല്‍ സുരേന്ദ്രന്‍ (36), ഭാര്യ ഉഷ (30), മക്കളായ അഞ്ജന (ഏഴ്) അജീഷ് (നാല്) എന്നിവരാണ് മരിച്ചത്. സാമ്പത്തിക പ്രതിസന്ധി കാരണമാണ് ജീവനൊടുക്കുന്നതെന്ന് ആത്മഹത്യാകുറിപ്പില്‍ എഴുതിയിട്ടുണ്ട്.

കുട്ടികള്‍ കിടക്കയില്‍ ഉറങ്ങിക്കിടക്കുന്ന നിലയിലാണ് കണ്ടത്. ഉഷ അടുക്കളയിലും സുരേന്ദ്രന്‍ മറ്റൊരു മുറിയിലും തൂങ്ങിമരിക്കുകയായിരുന്നു. തീന്‍മേശപ്പുറത്ത് ഫ്യുഡറാന്‍ വിഷം കാണപ്പെട്ടു.

നേരത്തെ ഒരു കള്ളുഷാപ്പില്‍ ജോലിക്കാരനായിരുന്ന സുരേന്ദ്രന്‍ ഈയിടെ ഒരു കേസില്‍ പെട്ട് അറസ്റിലായിരുന്നു. ജയിലില്‍ നിന്നും ഇറങ്ങിയതിനു ശേഷം ജോലിയൊന്നുമില്ലാതെ കഴിയുകയായിരുന്നു. ഭാര്യ ഉഷയ്ക്കും ജോലിയൊന്നുമില്ല.

രാവിലെ വീട്ടില്‍ പാലുമായെത്തിയ സുരേന്ദ്രന്റെ അമ്മ ലക്ഷ്മിയാണ് നാലുപേരും മരിച്ച നിലയില്‍ കിടക്കുന്നത് കണ്ടത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X