കൊല്ലത്ത് ഇന്നും ഭൂചലനം
കൊല്ലം: കൊല്ലത്ത് ചില പ്രദേശങ്ങളില്‍ ഫിബ്രവരി 15 വ്യാഴാഴ്ച രാവിലെ വീണ്ടും നേരിയ തോതില്‍ ഭൂചലനം അനുഭവപ്പെട്ടു. ബുധനാഴ്ച രാത്രി വൈകിയും ഭൂചലനം അനുഭവപ്പെട്ടിരുന്നു.
വ്യാഴാഴ്ചയും ബുധനാഴ്ച രാത്രിയിലുമായുണ്ടായ ഭൂചലനങ്ങളില്‍ അമ്പതോളം വീടുകള്‍ക്ക് വിള്ളല്‍ വീണിട്ടുണ്ട്. തുടര്‍ച്ചയായി നാലാം ദിവസവും ഭൂചലനം അനുഭവപ്പെടുകയും വീടുകള്‍ക്ക് കേടുപാട് സംഭവിക്കുകയും ചെയ്തത് ജനങ്ങളെ പരിഭ്രാന്തിയിലാക്കിയിരിക്കുകയാണ്.
കൊട്ടിയത്തും ചെന്താപ്പൂരിലുമാണ് വ്യാഴാഴ്ച രാവിലെ ഭൂചലനം സംഭവിച്ചത്. കരുനാഗപ്പള്ളി, അയത്തില്‍, കൊച്ചുകുനനമ്പായിക്കുളം, പവിത്രേശ്വരം, കടയ്ക്കല്‍ എന്നിവിടങ്ങളില്‍ ബുധനാഴ്ച രാത്രി ഭൂചലനമുണ്ടായി. ചില വീടുകളിലെ കിണറുകളില്‍ തിരയിളക്കവുമുണ്ടായി.












Click it and Unblock the Notifications