Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിന് തമിഴ്നാട് വെള്ളം തടഞ്ഞു

പാലക്കാട്: പറമ്പിക്കുളം-ആളിയാറില്‍ നിന്ന് കേരളത്തിന് കിട്ടേണ്ട ജലം തമിഴ്നാട് തടഞ്ഞുവെച്ചു. പാലക്കാട്ടെ നെല്‍കൃഷിയെ പ്രതികൂലമായി ബാധിക്കുന്നതാണ് തമിഴ്നാടിന്റെ ഈ നീക്കം.

ജലം കിട്ടാത്തതിനാല്‍ പാലക്കാട്, ചിറ്റൂര്‍ താലൂക്കുകളിലെ അര ലക്ഷത്തോളം ഏക്കര്‍ നെല്‍കൃഷി നശിക്കും. കര്‍ഷകര്‍ ജലം കിട്ടാത്തതിനെതിരെ സമരത്തിനൊരുങ്ങുകയാണ്.

കരാര്‍ പ്രകാരമുള്ള കേരളത്തിന് നല്‍കേണ്ട ജലം നല്‍കികഴിഞ്ഞുവെന്നാണ് തമിഴ്നാടിന്റെ വാദം. എന്നാല്‍ കരാര്‍ പ്രകാരമുള്ള ജലം കേരളത്തിന് കിട്ടിയിട്ടില്ല.

ഡാമിന്റെ സ്പില്‍വേ കവിഞ്ഞെത്തുന്ന വെള്ളവും മഴവെള്ളവും പെടുത്തിയാണ് കേരളത്തിന് നല്‍കേണ്ട ജലം നല്‍കികഴിഞ്ഞുവെന്ന് തമിഴ്നാട് പറയുന്നത്. എന്നാല്‍ ഡാമിന്റെ സ്പില്‍വേ കവിഞ്ഞെത്തുന്ന വെള്ളവും മഴവെള്ളവും പെടുത്താതെ കേരളത്തിന് 7.25 ടിഎംസി വെള്ളം നല്‍കണമെന്നാണ് കരാറിലെ വ്യവസ്ഥ. ഈ വ്യവസ്ഥ ലംഘിച്ചുകൊണ്ടാണ് തമിഴ്നാട് വെള്ളം നല്‍കുന്നത് നിര്‍ത്തിവെച്ചിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷങ്ങളിലും കേരളത്തിന് കിട്ടേണ്ട വെള്ളം കിട്ടിയിട്ടില്ല എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കരാര്‍ പ്രകാരമുള്ള വെള്ളം ചോദിച്ചുവാങ്ങുന്നതില്‍ പലപ്പോഴും ഉദ്യോഗസ്ഥര്‍ അലംഭാവം കാട്ടുകയും ചെയ്യുന്നു.

അതേ സമയം ഒരു ടിഎംസി വെള്ളം കൂടി കേരളത്തിന് നല്‍കണമെന്നും രണ്ട് ദിവസത്തിനുള്ളില്‍ കേരളത്തിന് തമിഴ്നാട് വെള്ളം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജലസേചന സെക്രട്ടറി ഏലിയാസ് ജോര്‍ജ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+