മണിപ്പൂരില്‍ കൊയ്ജാം മുഖ്യമന്ത്രി
ഇംഫാല്‍: മണിപ്പൂര്‍ മുഖ്യമന്ത്രിയായി ജനകീയ മുന്നണി നേതാവ് രാധാബിനോദ് കൊയ്ജാം അധികാരമേറ്റു.
ഫിബ്രവരി 15 വ്യാഴാഴ്ച നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ വേദ്മാര്‍മയാണ് കൊയ്ജാമിന് സത്യവാചകം ചൊല്ലിക്കൊടുത്തത്.
മറ്റ് മന്ത്രിമാരെയും ഉള്‍പ്പെടുത്തി ഉടന്‍ തന്നെ മന്ത്രിസഭ വികസിപ്പിക്കുമെന്ന് സത്യപ്രതിജ്ഞയ്ക്കു ശേഷം കൊയ്ജാം അറിയിച്ചു. പീപ്പിള്‍സ് ഫ്രണ്ടും സമതാപാര്‍ട്ടിയുമാണ് മുന്നണിയിലുള്ളത്.
നിയമസഭയില്‍ ഭൂരിപക്ഷം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയായിരുന്ന നിപമാച്ച സിംഗ് രാജിവെച്ചതിനെ തുടര്‍ന്നാണ് കൊയ്ജാം അധികാരമേറ്റത്. തന്നെ പിന്തുണക്കുന്ന 24 എംഎല്‍എമാരുടെ ലിസ്റ് കൊയാജാം ഗവര്‍ണര്‍ക്ക് നല്‍കിയിരുന്നു.












Click it and Unblock the Notifications