മോചനയാത്ര എറണാകുളത്തെത്തി
കൊച്ചി : പ്രതിപക്ഷ നേതാവ് എ.കെ.ആന്റണി നയിക്കുന്ന കേരള മോചനയാത്ര എറണാകുളം ജില്ലയില്‍ പ്രവേശിച്ചു .
ഫിബ്രവരി 16 വെള്ളിയാഴ്ച വൈറ്റിലയിലായിരുന്നു ജില്ലയിലെ ആദ്യ സ്വീകരണയോഗം . തുടര്‍ന്ന് തൃപ്പൂണിത്തുറയിലെത്തിയ മോചനയാത്ര അവിടെ നിന്നും കിഴക്കമ്പലം വഴി പെരുമ്പാവൂരില്‍ സമാപിച്ചു . കേരളത്തെ സര്‍വനാശത്തില്‍ നിന്നും രക്ഷിക്കാന്‍ അടുത്ത തിരഞ്ഞെടുപ്പില്‍ യുഡിഎഫിനെ വിജയിപ്പിക്കണമെന്ന് തൃപ്പൂണിത്തുറയില്‍ നല്കിയ സ്വീകരണത്തില്‍ ആന്റണി ആവശ്യപ്പെട്ടു . തൃപ്പൂണിത്തുറയില്‍ ലായം ഗ്രൗണ്ടിലായിരുന്നു യോഗം .
കോണ്‍ഗ്രസ് ഐ ജില്ലാ കമ്മിറ്റിയംഗം കെ.കെ.മണിയുടെ നിര്യാണം മൂലം തൃപ്പൂണിത്തുറയില്‍ സ്വീകരണച്ചടങ്ങുകള്‍ നടത്തിയില്ല . യോഗം അനുശോചന സമ്മേളനമാക്കി മാറ്റി . ആന്റണി മാത്രമാണ് ഇവിടെ പ്രസംഗിച്ചത് . യുഡിഎഫ് നേതാക്കളായ പി.കെ .കുഞ്ഞാലിക്കുട്ടി ,ടി. എം. ജേക്കബ് , രമേശ് ചെന്നിത്തല , ജോര്‍ജ്ജ് ഈഡന്‍ , കെ.ബാബു , ഡൊമിനിക് പ്രസന്റേഷന്‍ , ടി.എച്ച് .മുസ്തഫ , കെ.ശങ്കരനാരായണന്‍ , എം.വി.രാഘവന്‍ , പി.സി . തോമസ് , എം .എം . ഹസന്‍ തുടങ്ങിയവര്‍ പങ്കെടുത്തു .












Click it and Unblock the Notifications