കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎം സ്ഥാനാര്‍ഥി ലിസ്റായി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: മുഖ്യമന്ത്രി ഇ.കെ.നായനാരെയും സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെയും ഉള്‍പ്പെടുത്താതെ സിപിഎമ്മിന്റെ സ്ഥാനാര്‍ഥി ലിസ്റിന് സംസ്ഥാന കമ്മിറ്റി രൂപം നല്‍കി.

മലമ്പുഴയില്‍ നിന്ന് മത്സരിക്കുന്ന എല്‍ഡിഎഫ് കണ്‍വീനര്‍ വി.എസ്.അച്ചുതാനന്ദനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കി നിര്‍ത്തിക്കൊണ്ട് തിരഞ്ഞെടുപ്പിനെ നേരിടാനാണ് സിപിഎം നീക്കമെന്ന് സ്ഥാനാര്‍ഥി ലിസ്റ് വ്യക്തമാക്കുന്നു.

ഫിബ്രവരി 15 വ്യാഴാഴ്ച അവസാനിച്ച സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് സ്ഥാനാര്‍ഥി ലിസ്റ് തയ്യാറാക്കിയത്. ചില മണ്ഡലങ്ങളില്‍ ഒന്നിലേറെ സ്ഥാനാര്‍ഥികള്‍ പരിഗണനയിലുണ്ട്. ഇതേ കുറിച്ച് ജില്ലാ കമ്മിറ്റികള്‍ അന്തിമതീരുമാനമെടുക്കും.

മന്ത്രിമാരായ ടി.കെ.രാമകൃഷ്ണന്‍, സുശീലാ ഗോപാലന്‍, ടി.ശിവദാസമേനോന്‍ എന്നിവര്‍ സ്ഥാനാര്‍ഥി ലിസ്റില്‍ നിന്ന് ഒഴിവാക്കപ്പെട്ട പ്രമുഖരില്‍ പെടുന്നു. സിഐടിയു നേതാവ് എം.എം.ലോറന്‍സ് സ്ഥാനാര്‍ഥിലിസ്റിലുണ്ട്. എം.എ.ബേബിയെ ലിസ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

കൂടുതലും പുതുമുഖങ്ങളാണ് ലിസ്റിലുള്ളത്. സ്പീക്കര്‍ എം.വിജയകുമാറും മന്ത്രി എസ്.ശര്‍മയും വീണ്ടും മത്സരിക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X