മുല്ലപ്പെരിയാര്‍ : കേരളം സുപ്രീകോടതിയിലേക്ക്
തിരുവനന്തപുരം : മൂല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് കൂട്ടാനുള്ള കേന്ദ്ര വിദഗ്ദ്ധസമിതിയുടെ തീരുമാനത്തിനെതിരെ കേരളം സുപ്രീം കോടതിയെ സമീപിക്കുമെന്ന് മുഖ്യമന്ത്രി ഇ.കെ . നായനാര്‍ അറിയിച്ചു .
ഫിബ്രവരി 16 വെള്ളിയാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് ഇതു സംബന്ധിച്ച് ഔദ്യോഗിക തീരുമാനമുണ്ടായത് . മുല്ലപ്പെരിയാര്‍ ഡാമിന്റെ ഉയരം 136 അടിയില്‍ നിന്ന് 142 അടിയായി ഉയര്‍ത്താനാണ് ഇത് സംബന്ധിച്ച് പഠിച്ച കേന്ദ്രവിദഗ്ദ്ധ സംഘം നിര്‍ദ്ദേശിച്ചത് .
എന്നാല്‍ 105 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ ഡാം ദുര്‍ബലമാണെന്നും ഇനി ജലനിരപ്പുയര്‍ത്തിതയാല്‍ തകരുമെന്നുമാണ് കേരളത്തിന്റെ അഭിപ്രായം . എന്നാല്‍ തമിഴ്നാട്ടിലെ മധുരയിലുള്ള രണ്ടു ലക്ഷം കര്‍ഷകര്‍ക്ക് കൃഷിക്കാവശ്യമായ വെള്ളം ലഭിക്കുന്നതിനാണ് ജലനിരപ്പുയര്‍ത്തുന്നതെന്നാണ് തമിഴ്നാടിന്റെ ന്യായീകരണം .












Click it and Unblock the Notifications