തന്ത്രി: പിന്‍ഗാമിയെ തീരുമാനിച്ചില്ല
തിരുവനന്തപുരം: ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ അടുത്ത മേല്‍ശാന്തി ആരാവുമെന്നതിനെ കുറിച്ച് അനിശ്ചിതത്വം നിലനില്‍ക്കുന്നു.
ഫിബ്രവരി 14 ബുധനാഴ്ചയാണ് തന്ത്രിയായിരുന്ന ചേന്നാസ് ദിവാകരന്‍ നമ്പൂതിരിപ്പാട് അന്തരിച്ചത ് . ചേന്നാസ് കുടുംബത്തിലെ ഏറ്റവും പ്രായം ചെന്നയാള്‍ തന്ത്രിയായി സ്ഥാനമേല്‍ക്കുന്ന സമ്പ്രദായമാണ് ഇതുവരെയുണ്ടായിരുന്നത്. ഇതനുസരിച്ചാണെങ്കില്‍ ബുധനാഴ്ച മരിച്ച ദിവാകരന്‍ നമ്പൂതിരിപ്പാടിന്റെ അനന്തരാവകാശിയായി അദ്ദേഹത്തിന്റെ സഹോദരനായ രാമന്‍ നമ്പൂതിരിപ്പാടാണ് സ്ഥാനമേല്‍ക്കേണ്ടത്.
അതേ സമയം തന്റെ മരുമകന്‍ വാസുദേവന്‍ നമ്പൂതിരിയെ തന്ത്രിയാക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് മരിക്കുന്നതിനു മുമ്പ് ദിവാകരന്‍ നമ്പൂതിരി പറഞ്ഞിരുന്നുവെന്ന് അറിയുന്നത്. തന്ത്രിയുടെ നിര്‍ദേശം അനുസരിക്കുകയാണെങ്കില്‍ വാസുദേവന്‍ നമ്പൂതിരിപ്പാടിനാണ് നറുക്ക് വീഴേണ്ടത്.
അറുപത്തൊന്നുകാരനായ വാസുദേവന്‍ നമ്പൂതിരി പ്രതിരോധ ഗവേഷണ, വികസന ഓര്‍ഗനൈസേഷനില്‍ ( ഡിആര്‍ഡിഒ ) 36 വര്‍ഷം ശാസ്ത്രജ്ഞനായിരുന്നു . അറുപത്തെട്ടുകാരനായ രാമന്‍ നമ്പൂതിരിപ്പാട് ഹൈസ്കൂള്‍ അധ്യാപകനായിരുന്നു.
ചേന്നാസ് കുടുംബമാണ് ഇതുസംബന്ധിച്ച അന്തിമ തീരുമാനമെടുക്കേണ്ടതെന്ന് ക്ഷേത്രഭരണാധികാരിയായ കെ.എം.സതീഷ് വ്യക്തമാക്കി. ചേന്നാസ് കുടുംബത്തിന്റെ നിര്‍ദേശം അംഗീകാരത്തിനായി ദേവസ്വം ബോര്‍ഡ് സര്‍ക്കാരിനു വിടുമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications