ചരക്കുതീവണ്ടിക്ക് തീപിടിച്ച് രണ്ട് മരണം
മൊറാദാബാദ് : ഓയിലും കൊണ്ടുപോകുകയായിരുന്ന ചരക്കു തീവണ്ടിയ്ക്ക് തീപിടിച്ച് എഞ്ചിന്‍ ഡ്രൈവറും സഹായിയും വെന്തുമരിച്ചു . വണ്ടിയുടെ 12 ഓയില്‍ ടാങ്കറുകളും കത്തിനശിച്ചു .
മൊറാദാബാദിനടുത്തുള്ള ആന്‍വ്ല സ്റേഷനടുത്ത് വച്ച് ഫിബ്രവരി 16 വെള്ളിയാഴ്ചയാണ് തീപിടിത്തമുണ്ടായത് . അപകടം മൂലം ചന്ദോസി-ബറേലി പാതയില്‍ തീവണ്ടി ഗതാഗതം തടസ്സപ്പെട്ടു . പാനിപ്പത്ത് ഓയില്‍ റിഫൈനറിയില്‍ നിന്ന് മൊറാദാബാദിലെ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനിലേക്ക് ഓയിലും കൊണ്ട് പോകുകയായിരുന്നു ചരക്കുതീവണ്ടി .
രാത്രി 12 . 15നാണ് ടാങ്കറുകള്‍ മറിഞ്ഞ് തീവണ്ടിക്ക് തീപിടിച്ചത് . തുടര്‍ന്ന് പന്ത്രണ്ട് ഓയില്‍ ടാങ്കറുകളിലും തീ പടര്‍ന്ന് പിടിക്കുകയായിരുന്നു .












Click it and Unblock the Notifications