ബിജെപി പരിവര്‍ത്തന യാത്ര മാര്‍ച്ച് ഒന്നിന്
തിരുവനന്തപുരം: തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബിജെപിയുടെ പരിവര്‍ത്തന യാത്ര മാര്‍ച്ച് ഒന്ന് വ്യാഴാഴ്ച മഞ്ചേശ്വരത്ത് നിന്ന് ആരംഭിക്കും .
ബിജെപി കേരളത്തിന് വേണ്ടി തയ്യാറാക്കിയ വികസനപദ്ധതി ജനങ്ങളുടെ അടുത്തെത്തിക്കുകയാണ് ഈ യാത്രയുടെ ലക്ഷ്യമെന്ന് ഫിബ്രവരി 17 ശനിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കെ . പി.പത്മനാഭന്‍ പറഞ്ഞു . യാത്ര മാര്‍ച്ച് 17 ശനിയാഴ്ച തിരുവനന്തപുരത്ത് സമാപിക്കും .
ഇടതുമുന്നണി സര്‍ക്കാരിന്റെയും ഇതിന് മുമ്പുള്ള യുഡിഎഫ് സര്‍ക്കാരിന്റെയും ദുര്‍ഭരണത്തെ ഈ യാത്രയില്‍ തുറന്നു കാണിക്കുമെന്നും അദ്ദേഹം പറഞ്ഞു . ഇടതുമുന്നണിയുടെ ജനമുന്നേറ്റ യാത്രയുടെയും ഐക്യമുന്നണിയുടെ മോചനയാത്രയുടെയും പിന്നാലെയാണ് ബിജെപിയുടെ പരിവര്‍ത്തന യാത്ര .












Click it and Unblock the Notifications