കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്രിമിനല്‍ കേസുകള്‍ ശിക്ഷിക്കപ്പെടുന്നില്ല : കല്ലട

  • By Staff
Google Oneindia Malayalam News

കൊച്ചി : കേരളത്തില്‍ രജിസ്റര്‍ ചെയ്യപ്പെടുന്ന ക്രിമിനല്‍ കേസുകളില്‍ 60 ശതമാനവും ശിക്ഷിപ്പെടുന്നില്ലെന്ന് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ കല്ലട സുകുമാരന്‍ .

ഈ സ്ഥിതിക്ക് മാറ്റം വരുത്തുന്നതിനെ കുറിച്ച് ആലോചിച്ചുവരികയാണെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു . ഇതിന്റെ ആദ്യപടിയായി കേരളത്തിലെ അസിസ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍മാരുടെയും ഡപ്യൂട്ടി പബ്ലിക് പ്രോസിക്യൂട്ടര്‍മാരുടെയും നിയന്ത്രണം ഡയറക്ടറേറ്റ് ഓഫ് പ്രോസിക്യൂഷന്റെ കീഴിലാക്കിയിരിക്കുകയാണ് . ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിട്ടുണ്ട് . ഇത് വരെ ഈ വിഭാഗത്തിന്റെ നിയന്ത്രണം ജില്ലാ കലക്ടര്‍മാരുടെ കീഴിലായിരുന്നു .

119 എപിപിമാരും 14 ഡിപിപിമാരുമാണ് കേരളത്തില്‍ ഇന്നുള്ളത് . ക്രിമിനല്‍ കേസുകളില്‍ പ്രതികളെ ശിക്ഷിക്കാത്ത സാഹചര്യം ഉണ്ടായതിനാലാണ് ഇവരെ ഏകോപിപ്പിച്ചുകൊണ്ട് ഡയറക്ടറേറ്റ് രൂപീകരിക്കാനിടയാക്കിയതെന്ന് സുകുമാരന്‍ പറഞ്ഞു . എറണാകുളം ആലപ്പാട്ട് റോഡിലെ ഡയറക്ടറേറ്റ് ഓഫീസിന്റെ ഉദ്ഘാടനം 17ന് രാവിലെ 10.30 ന് മുഖ്യമന്ത്രി ഇ.കെ . നായനാര്‍ നിര്‍വഹിച്ചു .

നിലവില്‍ പ്രോസിക്യൂട്ടര്‍മാരുടെ പ്രവര്‍ത്തനം തൃപ്തികരമല്ലെന്ന് സുകുമാരന്‍ പറഞ്ഞു . അവരുടെ വിശ്വാസ്യതയുടെ കാര്യത്തിലും ഇടിവ് സംഭവിച്ചിട്ടുണ്ട് . ഇവരുടെ തൊഴില്‍പരമായ നിലവാരം മെച്ചപ്പെടുത്താനുള്ള പദ്ധതികള്‍ ഡയറക്ടറേറ്റ് ആവിഷ്കരിച്ച് നടപ്പാക്കും . ഇവര്‍ക്കെതിരെയുള്ള പരാതികള്‍ ഡയറ്ക്ടറേറ്റിന് നല്കാം . ഡിജിപി നേരിട്ടോ ഡിപിപിമാര്‍ മുഖേനയോ അന്വേഷിച്ച് റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്കും .

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X