ക്രമസമാധാനം നിലനിര്‍ത്തി: നായനാര്‍
കൊച്ചി: അട്ടക്കുളങ്ങര പൊലീസ് സ്റേഷനിലെ ബോംബ് സ്ഫോടനം പോലുള്ള സംഭവങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ തന്റെ സര്‍ക്കാരിന് ക്രമസമാധാനം ഫലപ്രദമായി നിലനിര്‍ത്താന്‍ കഴിഞ്ഞിരുന്നുവെന്ന് മുഖ്യമന്ത്രി ഇ.കെ.നായനാര്‍ പറഞ്ഞു.
പ്രോസിക്യൂഷന്‍ ഡയറക്ടറേറ്റിന്റെ കൊച്ചിയിലെ ഓഫീസ് ഫിബ്രവരി 17 ശനിയാഴ്ച ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേസുകളില്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുന്ന കാര്യത്തില്‍ പൊലീസിനും പ്രോസിക്യൂഷനും ഏറെ മുന്നോട്ടുപോവാന്‍ കഴിഞ്ഞു. 1991ല്‍ 16 ശതമാനം കേസുകളിലാണ് കുറ്റവാളികള്‍ ശിക്ഷിക്കപ്പെട്ടിരുന്നതെങ്കില്‍ 99ല്‍ അത് 41 ശതമാനമായി. പൊലീസിന്റെ ഫലപ്രമദമായ കേസന്വേഷണങ്ങളും കോടതിയില്‍ പ്രോസിക്യൂഷന് കേസുകള്‍ തെളിയിക്കാന്‍ കൃത്യമായി കഴിഞ്ഞതുമാണ് ഇതിന് കാരണമായത്.
സാമ്പത്തികമായി ഏറെ അധികാരങ്ങളുള്ള പ്രോസിക്യൂഷന്‍ ഡയറക്ടറേറ്റിന് പ്രോസിക്യൂഷന്‍ നടപടികള്‍ ഏകീകരിക്കുന്നതിന് സാധിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.












Click it and Unblock the Notifications