തിരുവനന്തപുരത്തും കൊല്ലത്തും ഭൂചലനം
തിരുവനന്തപുരം: തിരുവനന്തപുര, കൊല്ലം ജില്ലകളിലെ ചില പ്രദേശങ്ങളില്‍ ഫിബ്രവരി 16 വെള്ളിയാഴ്ച നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഇരുപത്തഞ്ചിലേറെ വീടുകള്‍ക്ക് ഭൂചലനത്തില്‍ കേടുപാട് സംഭവിച്ചു.
തിരുവനന്തപുരത്ത് പാങ്ങോട് പഞ്ചായത്തിലെ പാലച്ചിറ, അയിരൂര്‍, മതിര എന്നിവിടങ്ങളിലും ആലുംതറയിലുമാണ് ഭൂചലനമുണ്ടായത്. കൊല്ലത്ത് ചിതറ പഞ്ചായത്തിലും ഭൂചലനമുണ്ടായി. രാവിലെ ആറു മണിക്കാണ് ഭൂചലനം അനുഭവപ്പെട്ടത്.
വര്‍ക്കല, ആറ്റിങ്ങല്‍ എന്നീ പ്രദേശങ്ങളിലെ കിണറുകളില്‍ തിരയിളക്കവും കാണപ്പെട്ടു. ഇവിടെ ചില കെട്ടിടങ്ങള്‍ക്കും വിള്ളല്‍ വീണു.












Click it and Unblock the Notifications