കേരളത്തില്‍ ഒരു ലക്ഷം ഇന്റര്‍നെറ്റ് വരിക്കാര്‍
കൊച്ചി: കേരളത്തിലെ ഇന്റര്‍നെറ്റ് വരിക്കാരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു . അതേ സമയം ഏകദേശം മൂന്നുലക്ഷത്തിലധികം പേര്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നുണ്ട് .
ഐടി കോം ഇന്ത്യ അധികൃതര്‍ വെളിപ്പെടുത്തിയതാണ് ഈ വിവരം . ഇന്റര്‍നെറ്റ് വിപണിയുടെ സിംഹഭാഗവും കയ്യടക്കിവച്ചിരിക്കുന്നത് വിഎസ്എന്‍എല്ലും സത്യം ഇന്‍ഫോവേയും ആണ് .
ഏകദേശം 75 ശതമാനം വരിക്കാരും വിഎസ്എന്‍എല്ലിന്റെയും സത്യം ഇന്‍ഫോവേയുടെയും ഉപഭോക്താക്കളാണ് . ഡിഷ്നെറ്റ് , ബിപിഎല്‍ , വിപ്രോ എന്നീ ഇന്റര്‍നെറ്റ് സേവന ദാതാക്കളാണ് ബാക്കിയുള്ള 25 ശതമാനം വരിക്കാരെയും കയ്യടക്കിയിരിക്കുന്നത് .












Click it and Unblock the Notifications