കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഷണം തടയാനുള്ള സംവിധാനം വിപണിയില്‍

  • By Staff
Google Oneindia Malayalam News

കണ്ണൂര്‍: വീടുകളേയും വ്യാപാരസ്ഥാപനങ്ങളേയും മോഷണത്തില്‍ നിന്നും പുറമേ നിന്നുള്ള അതിക്രമങ്ങളില്‍ നിന്നും സംരംക്ഷിക്കുന്നതിനുള്ള സോഫ്റ്റ്വെയര്‍ നിയന്ത്രിത സുരക്ഷാസംവിധാനം കേരളാവിപണിയിലും. ചെന്നൈയിലുള്ള സെക്വര്‍നെറ്റ്സ് എന്ന സ്ഥാപനമാണ് എസ് എന്‍ 2003 എന്ന പേരില്‍ ഈ പുതിയ സുരക്ഷാസംവിധാനം രൂപകല്‍പന ചെയ്തിരിക്കുന്നത്.

കാന്തിക സെന്‍സറുകളും ഇന്‍ഫ്രാറെഡ് സെന്‍സറുകളും പുകയും ഗ്യാസ് ചോര്‍ച്ചയും കണ്ടെത്തുന്നതിനുള്ള സെന്‍സറുകളും ക്യാമറയും മോണിട്ടര്‍ സിസ്റ്റവും ഉള്‍പ്പെടുന്നതാണ് എസ് എന്‍ 2003 സംവിധാനം. പൂര്‍ണമായും സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് നിയന്ത്രിക്കുന്ന ഇത്തരത്തിലുള്ള ഉപകരണം ഇന്ത്യയില്‍ ആദ്യത്തേതാണ്.

ഉപഭോക്താവിന് നിയന്ത്രിക്കാവുന്ന പാസ്വേഡ് ലോക്കും, വീട്ടില്‍ ആളില്ലാത്ത അവസരങ്ങളില്‍ 1500 വാട്ട് വരെയുള്ള വൈദ്യുതി വിളക്കുകള്‍ നിയന്ത്രിക്കാനുള്ള സംവിധാനവും ബാറ്ററിയില്‍ പ്രവര്‍ത്തിപ്പിക്കാവുന്ന ഈ ഉപകരണത്തിന്റെ പ്രത്യേകതകളാണ്.

എസ് എന്‍ 2003 കേരളവിപണിയിലെത്തിക്കുന്നത് ചെന്നൈയിലെ അശ്വില്‍ എന്റര്‍പ്രൈസസ് (ഫോണ്‍- 09840058130), കണ്ണൂര്‍ ചിറക്കലിലുള്ള ഡെക്സ്റ്ററസ് ബിസിനസ് സോഫ്റ്റ്വെയര്‍ എന്നീ സ്ഥാപനങ്ങളാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X