കശ്മീര്‍ വെടിനിര്‍ത്തല്‍: യോഗം നീട്ടി
ദില്ലി: കശ്മീര്‍ വെടിനിര്‍ത്തല്‍ സംബന്ധിച്ച് കൂടിയാലോചിക്കാന്‍ ഫിബ്രവരി 18 ഞായറാഴ്ച വിളിച്ചുകൂട്ടിയ കേന്ദ്ര മന്ത്രിസഭയുടെ സുരക്ഷാകാര്യ സമിതി യോഗം നീട്ടിവച്ചു .
ഇത് സംബന്ധിച്ച് ഇനി ഈയാഴ്ച അവസാനം വീണ്ടും യോഗം ചേരാനും തീരുമാനമായി . ഗുജറാത്തിലെ ഭൂകമ്പ ദുരിതാശ്വാസം സംബന്ധിച്ച് തീരുമാനിക്കാന്‍ രൂപീകരിച്ച ദേശീയ അതോറിറ്റി യോഗം നീണ്ടുപോയതിനാലാണ് സുരക്ഷാസമിതി യോഗം മാറ്റിവച്ചതെന്നറിയുന്നു .
ഫിബ്രവരി 26 തിങ്കളാഴ്ച അവസാനിക്കുന്ന വെടിനിര്‍ത്തല്‍ നീട്ടണമോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കാനാണ് മന്ത്രിസഭയുടെ സുരക്ഷാകാര്യ സമിതി വീണ്ടും സമ്മേളിക്കാനിരുന്നത് .












Click it and Unblock the Notifications