Get Updates
Get notified of breaking news, exclusive insights, and must-see stories!

മാരന്റെ നാലു കൂട്ടാളികള്‍ കൂടി പിടിയില്‍

കോയമ്പത്തൂര്‍: ശിരുവാണി വനമേഖലയില്‍ നിന്ന് വീരപ്പന്‍ സംഘത്തിലെ തമിഴ് ദേശീയ വിമോചനമുന്നണി നേതാവ് മാരന്‍ എന്ന ശെങ്കുട്ടവനോടൊപ്പം നാലു കൂട്ടാളികള്‍ കൂടി പിടിയിലായതായി കരുതുന്നു.

ആലപ്പാക്കം മുരുകേശന്‍, നെല്ലിക്കുപ്പം രമേഷ്, ശെല്‍വം, കൃഷ്ണമൂര്‍ത്തി എന്നിവരാണ് പിടിയിലായതെന്ന് പ്രത്യേക പ്രത്യേകദൗത്യസേനയിലെ ഒരു ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഈ വിവരം താത്കാലം ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. പിടിയിലായവരെ പ്രത്യേകദൗത്യസേന ചോദ്യം ചെയ്തതായും വീരപ്പനെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഇവരില്‍ നിന്നും ശേഖരിച്ചതായും ഉന്നതോദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. വീരപ്പനെ പിടികൂടാന്‍ ഇവരില്‍ നിന്നും കിട്ടുന്ന വിവരങ്ങള്‍ ഉപയോഗപ്പെടുത്താനാണ് ദൗത്യസേനയുടെ നീക്കം.

വീരപ്പനോടൊപ്പം ഇവര്‍ സഞ്ചരിച്ച കാട്ടുപ്രദേശങ്ങളിലും വീരപ്പന്‍ ഉണ്ടാകാന്‍ സാധ്യതയുള്ള വനമേഖലകളിലും ഇവരെ ഉപയോഗിച്ച് ദൗത്യസേന തെരച്ചില്‍ നടത്തുകയാണ്. പിടിയാലായ നാലു പേരെയും വെവേറെ ദിവസങ്ങളില്‍ കോയമ്പത്തൂരിലെ കോടതിയില്‍ ഹാജരാക്കാനാണ് ദൗത്യസേന പദ്ധതിയിട്ടിരിക്കുന്നത്.

പ്രത്യേകദൗത്യസേനയുടെ വലയില്‍ കുടുങ്ങിയ തമിഴ് ദേശീയ വിമോചനമുന്നണി പ്രവര്‍ത്തകരെ രഹസ്യ കേന്ദ്രത്തില്‍ ചോദ്യം ചെയ്തതില്‍ നിന്ന് വീരപ്പന്‍ സംഘത്തെക്കുറിച്ച് വിലപ്പെട്ട പല വിവരങ്ങളും നേടാന്‍ കഴിഞ്ഞതായി ദൗത്യസേനയിലെ വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്ന് അറിയാന്‍ കഴിഞ്ഞു.

കന്നഡ നടന്‍ രാജ്കുമാറിനെ ബന്ദിയാക്കാന്‍ തന്ത്രങ്ങള്‍ മെനഞ്ഞത് തീവ്രവാദി സംഘമാണെന്ന് പൂര്‍ണമായും സ്ഥിരീകരിക്കാവുന്ന വിവരങ്ങളും ലഭ്യമായിട്ടുണ്ട്. തമിഴ്നാട് സര്‍ക്കാര്‍ നിയോഗിച്ച ദൂതന്മാര്‍ മുഖേന കോടികളുടെ കൈമാറ്റത്തിനു ശേഷമാണ് രാജ്കുമാറിനെ മോചിപ്പിച്ചതെന്നും തീവ്രവാദികള്‍ സമ്മതിച്ചതായി ദൗത്യസേനാവൃത്തങ്ങള്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+