കടലിലൂടെയുള്ള ആയുധക്കടത്ത് തടയണം
മുംബൈ: കടല്‍വഴിയുള്ള ആയുധ- മയക്കുമരുന്നു കടത്ത് തടയുന്നതിന് നടപടിയെടുക്കണമെന്ന് പ്രധാനമന്ത്രി വാജ്പേയി ആവശ്യപ്പെട്ടു.
അന്താരാഷ്ട്ര ഭീകരവാദത്തിന്റെ ഭാഗമായി ആയുധങ്ങളും മയക്കുമരുന്നും കടത്തുന്നത് വ്യാപകമായിട്ടുണ്ട്. കച്ചവടാവശ്യത്തിനുള്ള പ്രധാന കടല്‍പ്പാതകള്‍ കേന്ദ്രീകരിച്ചാണ് ഇത് നടക്കുന്നത്. ഇത് തടയാന്‍ പരമാവധി ജാഗ്രത ആവശ്യമായിരിക്കുന്നു- ----- അദ്ദേഹം അഭിപ്രായപ്പെട്ടു.
അന്താരാഷ്ട്ര നാവിക ശക്തിപ്രകടനത്തിന്റെ ഭാഗമായി ഫിബ്രവരി 18 ഞായറാഴ്ച നടന്ന ഒരു ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്ഷയിക്കുന്ന കടല്‍സമ്പത്തും സമുദ്രപരിസ്ഥിതിയുടെ സന്തുലിതാവസ്ഥയും കാത്തു സൂക്ഷിക്കാന്‍ കഴിഞ്ഞാലേ രാജ്യങ്ങള്‍ തമ്മില്‍ യഥാര്‍ത്ഥ സൗഹൃദമുണ്ടെന്ന് അവകാശപ്പെടാന്‍ കഴിയൂ എന്ന് അദ്ദേഹം പറഞ്ഞു .












Click it and Unblock the Notifications