കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആലുവ കൊല: മുഖ്യപ്രതി പിടിയില്‍

  • By Super
Google Oneindia Malayalam News

കൊച്ചി : ആലുവയില്‍ ഒരു വീട്ടിലെ ആറു പേരെ കൂട്ടക്കൊല ചെയ്ത കേസില്‍ മുഖ്യപ്രതിയെ പൊലീസ് അറസ്റു ചെയ്തു.

ആലുവ വത്തിക്കാന്‍ സ്ട്രീറ്റില്‍ മാഞ്ഞൂരാന്‍ വീട്ടില്‍ ആന്റപ്പന്‍ എന്ന ആന്റണിയാണ് അറസ്റിലായത് . കൊലചെയ്യപ്പെട്ട അഗസ്റിന്റെ അടുത്ത ബന്ധുകൂടിയാണ് ആന്റണി . കാലടി പ്ലാന്റേഷന്‍ ഗസ്റ് ഹൗസ് വളപ്പില്‍ നിന്ന് ഫിബ്രവരി 18 ഞായറാഴ്ചയാണ് ആന്റണിയെ അറസ്റ് ചെയ്തതെന്ന് ഡിഐജി ശേഖരന്‍ മിനിയോടന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു .

ആന്റണിയെ ഏതാനും ദിവസം മുമ്പ് പൊലീസ് അറസ്റുചെയ്തിരുന്നു . രഹസ്യകേന്ദ്രത്തില്‍ ചോദ്യം ചെയ്യലിനു ശേഷം കൊല നടത്തിയത് ആന്റണിയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു . അതിനു ശേഷം ഔദ്യോഗികമായി അറസ്റു രേഖപ്പെടുത്തുക മാത്രമാണ് ഞായറാഴ്ച പൊലീസ് ചെയ്തത് .

ആലുവ മാഞ്ഞൂരാന്‍ വീട്ടില്‍ അഗസ്റിന്‍ , ഭാര്യ ബേബി, അഗസ്റിന്റെ അമ്മ ക്ലാര,അഗസ്റിന്റെ സഹോദരി കൊച്ചുറാണി , അഗസ്റിന്റെ മക്കളായ ദിവ്യ , ജോസഫ് എന്നിവരാണ് കൊല്ലപ്പെട്ടത്. ആന്റണിയെ ഫിബ്രവരി 19 തിങ്കളാഴ്ച ആലുവ ഫസ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും .

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X