Get Updates
Get notified of breaking news, exclusive insights, and must-see stories!

അമൃതാനന്ദമയി കര്‍ണാടകയില്‍ എത്തുന്നു

ബാംഗ്ലൂര്‍: മാതാ അമൃതാനന്ദമയിദേവി മാര്‍ച്ച് മൂന്ന് ശനിയാഴ്ച മുതല്‍ എട്ട് വ്യാഴാഴ്ച വരെ കര്‍ണാടകയില്‍ പര്യടനം നടത്തും.

മാര്‍ച്ച് മൂന്നു മുതല്‍ അഞ്ചു വരെ മൈസൂരിലും ഏഴിന് ബാംഗ്ലൂരിലും എട്ടിന് ദാവണ്‍ഗരെയിലും നടക്കുന്ന പരിപാടികളില്‍ അമൃതാനന്ദമയി പങ്കെടുക്കും . മൈസൂരിലെ മാതാ അമൃതാനന്ദമയി ബ്രഹ്മസ്ഥാനക്ഷേത്രത്തിന്റെ ഒന്നാം വാര്‍ഷിക ചടങ്ങാണ് ഒരു പ്രധാന പരിപാടി .

മൈസൂരില്‍ വീടില്ലാത്തവര്‍ക്ക് വീട് നിര്‍മ്മിച്ചു നല്കുന്ന പദ്ധതി പ്രകാരം അമൃതാനന്ദമയിദേവീ മഠം 200 വീടുകളുടെ പണി പൂര്‍ത്തിയാക്കി . ഈ വീടുകളുടെ താക്കോല്‍ ദാനകര്‍മ്മം അമ്മ നിര്‍വഹിക്കും .

കര്‍ണ്ണാടകയില്‍ ആരംഭിക്കുന്ന അമൃതാ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് കമ്പ്യൂട്ടര്‍ സയന്‍സ് , മാതാ അമൃതാനന്ദമയീ ദേവീ ചാരിറ്റബിള്‍ ആശുപത്രി എന്നിവയുടെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും . കര്‍ണ്ണാടക മുഖ്യമന്ത്രി എസ്.എം. കൃഷ്ണ ചടങ്ങില്‍ മുഖ്യാതിഥിയായിരിക്കും .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+