കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ണൂരില്‍ അര്‍ധസൈനികരെ ഇറക്കും

  • By Staff
Google Oneindia Malayalam News

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂരും കാസര്‍കോടും ഉള്‍പ്പെടെയുള്ള പ്രശ്നബാധിത പ്രദേശങ്ങളില്‍ അര്‍ധസൈനിക വിഭാഗത്തെ നിയോഗിക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉറപ്പ് നല്‍കിയതായി പ്രതിപക്ഷനേതാവ് എ.കെ.ആന്റണി അറിയിച്ചു.

കണ്ണൂര്‍, കാസര്‍കോട്, വടകര പാര്‍ലമെന്റ് മണ്ഡലങ്ങളുടെ പരിധിയില്‍ അക്രമത്തിലൂടെ ബൂത്ത് പിടിക്കാന്‍ സിപിഎം പദ്ധതിയിട്ടിട്ടുള്ള സ്ഥലങ്ങളിലെല്ലാം അര്‍ധസൈനിക വിഭാഗത്തിന്റെ സാന്നിധ്യമുണ്ടാകും. യുഡിഎഫ് സംഘം രണ്ട് മാസം മുമ്പ് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറെ നേരില്‍ കണ്ടാണ് ഈ ആവശ്യമുന്നയിച്ചതെന്നും ആന്റണി വെളിപ്പെടുത്തി. ഫിബ്രവരി 17 ശനിയാഴ്ച വാര്‍ത്താലേഖകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

കണ്ണൂര്‍ മോഡലില്‍ ബൂത്ത് പിടിത്തം നടത്തി ജയിച്ചുവരാമെന്ന സിപിഎമ്മിന്റെ വ്യാമോഹം ഇത്തവണ നടക്കില്ല. ബൂത്ത് പിടിക്കാന്‍ ആളെ വിട്ടാല്‍ തടി കേടാകും. മെയ് ആദ്യവാരത്തില്‍ യുഡിഎഫ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

കെഎസ്ആര്‍ടിസിക്ക് ഡീസലടിക്കാന്‍ പോലും പണമില്ലാതെ പ്രതിസന്ധിയിലായ സര്‍ക്കാരിന് കോടികള്‍ മുടക്കി എഞ്ചിനീയറിംഗ് കോളജുകളും മെഡിക്കല്‍ കോളജുകളും തുടങ്ങാന്‍ കഴിയില്ല. കേരളത്തിന് ആവശ്യമായ എഞ്ചിനീയറിംഗ് കോളജുകള്‍ സര്‍ക്കാര്‍ മേഖലയില്‍ തുടങ്ങണമെന്നതാണ് യുഡിഎഫ് നയം.

കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കുന്നതിന് മൊറട്ടോറിയം പ്രഖ്യാപിക്കുന്നത് യുഡിഎഫ് അധികാരത്തിലെത്തിയാല്‍ പരിഗണിക്കും. ജനകീയാസൂത്രണവും അധികാരവികേന്ദ്രീകരണവും കുറ്റങ്ങളും കുറവുകളും നികത്തി യുഡിഎഫ് തുടരും. പഞ്ചായത്ത് സമിതികളുടെ മേല്‍ സര്‍ക്കാര്‍ അടിച്ചേല്പിക്കുന്ന വിദഗ്ധസമിതികളെ പിരിച്ചുവിടുമെന്നും അദ്ദേഹം പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X