Get Updates
Get notified of breaking news, exclusive insights, and must-see stories!

സെന്‍സസ് വിവാദമാകുന്നു

തിരുവനന്തപുരം: സെന്‍സസ് പുസ്തകത്തില്‍ യാചകര്‍ എന്ന പട്ടികയില്‍ ലൈംഗികത്തൊഴിലാളികളെയും പെടുത്തിയത് വിവാദമാകുന്നു. ഫിബ്രവരി ഒമ്പതിന് ആരംഭിച്ച സെന്‍സസ് പ്രക്രിയയില്‍ യാചകര്‍ എന്ന വിഭാഗത്തില്‍ ലൈംഗികത്തൊഴിലാളികളേയും ഉള്‍പ്പെടുത്തുന്നതിനെതിരേ കഴിഞ്ഞ വര്‍ഷം രൂപീകൃതമായ സെക്സ് വര്‍ക്കേഴ്സ് ഫോറം ഓഫ് കേരള എന്ന സംഘടനയാണ് രംഗത്തു വന്നിരിക്കുന്നത്. കേരത്തിലെ ലൈംഗികത്തൊഴിലാളികളുടെ അവകാശത്തിനായി പോരാടുന്നതിന് കഴിഞ്ഞവര്‍ഷ രൂപീകൃതമായ സംഘടനയാണിത്.

തങ്ങളെ യാചകര്‍ എന്ന നിര്‍വചനത്തിന് കീഴില്‍ ഉള്‍പ്പെടുത്തുന്നത് ക്രൂരമാണെന്ന് സംഘടനയുടെ പേരു വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു പ്രവര്‍ത്തക പറഞ്ഞു. സമൂഹം തങ്ങളോട് വളരെ മോശമായാണ് പെരുമാറുന്നതെന്നും അതിന്റെ കൂടെ അധികൃതരുടെ ഭാഗത്തു നിന്നുണ്ടാകുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ നീതീകരിക്കാനാകാത്തതാണെന്നും അവര്‍ പറഞ്ഞു. എന്യൂമറേറ്റര്‍മാര്‍ വരട്ടെ, ഞങ്ങള്‍ കാണിച്ചു കൊടുക്കും-അവര്‍ രോഷത്തോടെ പറഞ്ഞു.

ആത്മഹത്യ ചെയ്യാനോ ഭിക്ഷ യാചിക്കാനോ കഴിയാത്തതു കൊണ്ട് മാത്രം വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവരാണ് തങ്ങളെന്ന് സെക്സ് വര്‍ക്കേഴ്സ് ഫോറം സംസ്ഥാന കമ്മിറ്റി ചൂണ്ടിക്കാട്ടി. തങ്ങളോടുള്ളവിവേചനത്തിന് അറുതി വരുത്തമെന്ന് അവര്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോടഭ്യര്‍ത്ഥിച്ചു. തങ്ങളുടെ സമ്പാദ്യത്തിന്റെ നല്ലൊരു പങ്കും പൊലീസും കോടതിയും തട്ടിപ്പറിക്കുകയാണ്.

മറ്റതാെേരു തൊഴിലാളി സമൂഹത്തിലുമുള്ളതു പോലെ സ്വന്തമായി നിയമസംഹിതകളുടെ അടിസ്ഥാനത്തിലാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ അധികാരികള്‍ തങ്ങളെ അവരുടെ കാര്യലാഭത്തിനായി ഉപയോഗിക്കുകയും അനാവശ്യമായി കേസുകളില്‍ കുടുക്കി ഉപദ്രവിക്കുകയുമാണ്- മറ്റൊരു ലൈംഗികത്തൊഴലാളി സ്ത്രീ പറഞ്ഞു.

എന്നാല്‍ ലൈംഗികത്തൊഴിലാളികളുടെ പ്രതിഷേധത്തില്‍ കഴമ്പില്ലെന്ന നിലപാടിലാണ് നിയമജ്ഞര്‍ . സെന്‍സസ് പട്ടികയില്‍ തൊഴിലില്ലാത്തവരെ കുറിക്കാന്‍ ആറു വിഭാഗങ്ങളേയുള്ളൂ-വിദ്യാര്‍ത്ഥികള്‍, ഗൃഹജോലിക്കാര്‍, ആശ്രിതര്‍, പെന്‍ഷന്‍കാര്‍, യാചകര്‍, മറ്റുള്ളവര്‍ എന്നിവയാണവ. ഇതില്‍ ലൈംഗികത്തൊഴിലാളികളെ യാചകരുടെ പട്ടികയിലേ പെടുത്താനാവൂ എന്നും നിയമജ്ഞര്‍ വാദിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+