കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇരുമുന്നണിയുടെയും അമരക്കാര്‍ പാലക്കാട്ടേക്ക്

  • By Staff
Google Oneindia Malayalam News

കൊച്ചി: സംസ്ഥാനത്തെ രണ്ട് പ്രബല മുന്നണികളുടെയും അമരക്കാര്‍ ജനവിധി തേടുന്നതിന് പാലക്കാട്ടേക്ക് .

ഇടതുമുന്നണി കണ്‍വീനര്‍ വി.എസ് . അച്യുതാനന്ദനെ പാലക്കാട് ജില്ലയിലെ മലമ്പുഴ നിയോജകമണ്ഡലത്തില്‍ മത്സരിപ്പിക്കാന്‍ സിപിഎം തീരുമാനിച്ചതിന് പിന്നാലെ ഐക്യജനാധിപത്യമുന്നണി കണ്‍വീനര്‍ കെ.ശങ്കരനാരായണനും പാലക്കാട് നിയോജകമണ്ഡലത്തില്‍ നിന്ന് ജനവിധി തേടുമെന്ന് വ്യക്തമാക്കി . എ.കെ. ആന്റണി നയിക്കുന്ന കേരള മോചന യാത്രയുടെ സംഘാടകനായി കൊച്ചിയിലെത്തിയ ശങ്കരനാരായണന്‍ എറണാകുളം ഗസ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവെയാണ് പാലക്കാട് മത്സരിക്കുന്ന കാര്യം വെളിപ്പെടുത്തിയത് .

കേരള മോചനയാത്ര 24 ന് തിരുവനന്തപുരത്ത് സമാപിക്കും . മോചനയാത്ര സമാപനത്തിന് ശേഷം 26 ന് വൈകീട്ട് അഞ്ചിന് യുഡിഎഫ് സീറ്റ് വിഭജന ചര്‍ച്ച ആരംഭിക്കും. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തിനും ഇതോടൊപ്പം തുടക്കമിടും . മാര്‍ച്ച് ആദ്യവാരത്തില്‍ തന്നെ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കുമെന്നും യുഡിഎഫ് കണ്‍വീനര്‍ പറഞ്ഞു .

നവകേരള സൃഷ്ടിയെന്ന അജണ്ടയുമായാണ് യുഡിഎഫ് പ്രകടന പത്രിക പുറത്തിറക്കുക. സിപിഎം ഭരണത്തില്‍ കേരളത്തിനേറ്റ തിരിച്ചടികള്‍ മറികടക്കുന്നതിനുള്ള ആക്ഷന്‍ പ്ലാന്‍ യുഡിഎഫ് തയ്യാറാക്കും . സമയബന്ധിതമായി നടപ്പാക്കാനാകുന്ന പരിപാടികളാണ് പ്രകടനപത്രിയില്‍ ഉള്‍ക്കൊള്ളിക്കുക .

സംസ്ഥാനത്തെ ജനങ്ങളുടെ വികാരം മാനിക്കുന്ന പ്രകടനപത്രികയായിരിക്കും യുഡിഎഫിന്റേതെന്ന് ശങ്കരനാരായണന്‍ വ്യക്തമാക്കി . എറണാകുളം ഗസ്റ് ഹൗസില്‍ ഇന്നലെ രാവിലെ ചേര്‍ന്ന യുഡിഎഫ് നേതാക്കന്‍മാരുടെ യോഗം കേരള മോചനയാത്രയെ കുറിച്ച് വിലയിരുത്തി . എ.കെ. ആന്റണിയുടെ അധ്യക്ഷതയിലായിരുന്നു യോഗം . തൃശൂര്‍ ഒഴികെയുള്ള ജില്ലകളില്‍ യാത്രയ്ക്ക് ലഭിച്ച പ്രതികരണം എല്ലാ പ്രതീക്ഷകളെയും കവച്ചുവയ്ക്കുന്നതായിരുന്നെന്ന് യോഗം വിലയിരുത്തി .

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X