ഹോസ്റല്‍ സംഭവം: റിട്ട. ജഡ്ജി അന്വേഷിക്കും
കൊച്ചി: കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാലാ (കുസാറ്റ്) വനിതാ ഹോസ്റലിലെ പെണ്‍കുട്ടികളെ വാര്‍ഡന്‍ അനാശാസ്യ പ്രവര്‍ത്തനത്തിനു പ്രേരിപ്പിച്ചുവെന്ന ആരോപണം അന്വേഷിക്കാന്‍ റിട്ടയേര്‍ഡ് ജഡ്ജിയുടെ നേതൃത്വത്തില്‍ കമ്മീഷനെ നിയമിക്കാന്‍ സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് തിരുമാനിച്ചു.
റിട്ടയേര്‍ഡ് ജഡ്ജി കെ. ജോണ്‍ മാത്യുവിനാണ് അന്വേഷണച്ചുമതല. ഹൈക്കോടതി മുന്‍ ഡെപ്യൂട്ടി രജിസ്ട്രാര്‍ കെ. ജയകുമാരി ആണ് കമ്മീഷന്റെ സെക്രട്ടറി.
ഗുരുതരമായ കൃത്യവിലോപവും പെരുമാറ്റദൂഷ്യവും ആരോപിക്കപ്പെട്ട ഹോസ്റല്‍ വാര്‍ഡന്‍ അംബുജം അരവിന്ദ് ഇപ്പോള്‍ സസ്പെന്‍ഷനിലാണ്. ഇവര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കാന്‍ നേരത്തെ ഹൈക്കോടതി വിസമ്മതിച്ചിരുന്നത്.












Click it and Unblock the Notifications