കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേശാഭിമാനിക്കെതിരേ മനോരമയുടെ കേസ്

  • By Staff
Google Oneindia Malayalam News

കൊച്ചി: സി പി എം മുഖപത്രമായ ദേശാഭിമാനിക്കെതിരേ മലയാളമനോരമ കേസ് കൊടുത്തു.

മനോരമ ചീഫ് എഡിറ്റര്‍ കെ എം മാത്യുവാണ് ദേശാഭിമാനിക്കെതിരേ എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. തന്നെയും മനോരമയെയും അപകീര്‍ത്തിപ്പെടുത്തുന്നതിന് വ്യാജരേഖ ചമച്ച് പത്രത്തില്‍ പ്രസിദ്ധീകരിച്ചെന്നാണ് കെ.എം. മാത്യു സമര്‍പ്പിച്ച ഹര്‍ജിയിലെ ആരോപണം.

ദേശാഭിമാനി ചീഫ് എഡിറ്റര്‍ വി.എസ്. അച്യുതാനന്ദന്‍, പ്രിന്ററും പബ്ലിഷറുമായ പി കരുണാകരന്‍, ദേശാഭിമാനി ന്യൂസ് എഡിറ്റര്‍ ശക്തിധരന്‍, സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ എന്നിവരാണ് എതിര്‍കക്ഷികള്‍.

ഫിബ്രവരി 17 ശനിയാഴ്ച കോടതിയില്‍ മജിസ്ട്രേറ്റ് മുമ്പാകെ നേരിട്ടു ഹാജരായി കെ എം മാത്യു സത്യപ്രസ്താവന നല്‍കുകയായിരുന്നു. ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഒന്നാം ക്ലാസ് ചീഫ് മജിസ്ട്രേറ്റ് എസ് . എച്ച് . പഞ്ചാബ്കേശന്‍ എതിര്‍കക്ഷികള്‍ മാര്‍ച്ച് 17 ന് കോടതിയില്‍ ഹാജരാവണമെന്ന് ഉത്തരവിട്ടു.

മനോരമയില്‍ സി പി എം സെല്‍ എന്ന തലക്കെട്ടോടെ ഫിബ്രവരി 15 വ്യാഴാഴ്ച ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയ്ക്കൊപ്പം പ്രസിദ്ധീകരിക്കുന്നതിന് കെ.എം. മാത്യുവിന്റെ പേജില്‍ വ്യാജരേഖ ചമച്ചുവെന്നാണ് കേസ്.

ഒരു പത്രത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ആ പത്രത്തിന്റെ ചീഫ് എഡിറ്ററുടെ പേരില്‍ വ്യാജരേഖ ചമച്ച് പ്രസിദ്ധീകരിച്ചു എന്നതിന് മറ്റൊരു പത്രത്തിന്റെ പേരില്‍ കോടതിയില്‍ കേസ് വരുന്നത് ഇന്ത്യയില്‍ ഇതാദ്യമായാണ്.

കെ.എം. മാത്യു മനോരമയുടെ കണ്ണൂര്‍ യൂണിറ്റ് കോ-ഓഡിനേറ്റിംഗ് എഡിറ്റര്‍ക്ക് സ്വന്തം ലെറ്റര്‍പാഡില്‍ അയച്ച കത്തെന്ന പേരില്‍ ദേശാഭിമാനി പ്രസിദ്ധീകരിച്ച ഫോട്ടോസ്റ്റാറ്റ് വ്യാജമാണെന്നാണ് കെ.എം. മാത്യു കോടതിയില്‍ ബോധിപ്പിച്ചിരിക്കുന്നത്. കെ.എം. മാത്യുവിന് ഇത്തരമൊരു ലെറ്റര്‍ഹെഡ് തന്നെയില്ലെന്ന് അഡ്വ. ദണ്ഡപാണി മുഖേന നല്‍കിയ ഹര്‍ജിയില്‍ പറയുന്നു . ദേശാഭിമാനി പ്രസിദ്ധീകരിച്ച ലെറ്റര്‍ഹെഡില്‍ കൊടുത്തിരിക്കുന്ന ഫോണ്‍ നമ്പറും കെ എം മാത്യുവിന്റേതല ്ല. കത്തില്‍ തീയതിയും വച്ചിട്ടില്ല. കത്തിലെ ഭാഷയും പ്രയോഗങ്ങളും മനോരമയുടെ ശൈലിയിലുള്ളതല്ലെന്നും ഹര്‍ജിയില്‍ ഉദാഹരണ സഹിതം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

കത്തില്‍ പറഞ്ഞിരിക്കുന്നതു പോലെ ഒരു പ്രധാന വിഷയം ഉണ്ടെങ്കില്‍ ചുമതലപ്പെട്ടയാളുമായി നേരില്‍ സംസാരിക്കുകയോ ഫോണില്‍ ബന്ധപ്പെടുകയോ ആണ് ചെയ്യുക. കത്തയയ്ക്കുകയല്ല.

സംസ്ഥാനത്തെ ജയിലുകളില്‍ ഉദ്യോഗസ്ഥരുടെ സി പി എം സെല്‍ രൂപീകരിച്ചത് സംബന്ധിച്ച് മനോരമയില്‍ വന്ന വാര്‍ത്തകള്‍ക്ക് മറുപടിയായാണ് അടുത്ത ദിവസം ദേശാഭിമാനിയില്‍ വ്യാജവാര്‍ത്തയും വ്യാജകത്തും പ്രസിദ്ധപ്പെടുത്തിയതെന്ന് പരാതിയില്‍ പറയുന്നു . ഫിബ്രവരി 15 ന്റെ ദേശാഭിമാനിപത്രത്തില്‍ ഈ വ്യാജവാര്‍ത്ത വായിച്ചയുടനെ സമൂഹത്തിന്റെ പല ശ്രേണികളിലുമുള്ള വ്യക്തികള്‍ തന്നെ വിളിച്ച് ഇതേക്കുറിച്ച് ആരാഞ്ഞതായി കെ എം മാത്യു കോടതിയെ ബോധിപ്പിച്ചു. ഇതുമൂലം തനിക്കും മനോരമയ്ക്കും മാനഹാനിയുണ്ടായതായും കെ. എം. മാത്യു സത്യപ്രസ്താവനയില്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X