മാരാമണില്‍ റിക്കാര്‍ഡ് സ്തോത്രകാഴ്ച
മാരാമണ്‍: മാരാമണ്‍ കണ്‍വന്‍ഷനില്‍ റിക്കാര്‍ഡ് സ്തോത്രകാഴ്ച.
ഗുജറാത്തിലെ ഭൂകമ്പദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സ്തോത്രകാഴ്ചയിലൂടെ ലഭിക്കുന്ന വരുമാനം ഉപയോഗിക്കുമെന്ന പ്രഖ്യാപനമുണ്ടായതിനെത്തുടര്‍ന്നാണ് ഫിബ്രവരി 17 ശനിയാഴ്ച കണ്‍വന്‍ഷനില്‍ സ്തോത്രകാഴ്ചയായി 5.9 ലക്ഷം രൂപ പിരിഞ്ഞുകിട്ടി. ഇത് കണ്‍വന്‍ഷനിലെ റിക്കാര്‍ഡ് സ്തോത്രകാഴ്ചയാണ്.
കണ്‍വന്‍ഷനില്‍ നിന്ന് ലഭിച്ച തുകയും മാര്‍ത്തോമാസഭയുടെ വിവിധ ഇടവകകളില്‍ നിന്നു ലഭിക്കുന്ന സംഭാവനകളും ചേര്‍ത്ത് ഗുജറാത്തിലെ ഒരു പ്രദേശം ദത്തെടുത്ത് പുനരുദ്ധരിക്കുമെന്ന് സുവിശേഷപ്രസംഗ സംഘം സെക്രട്ടറി റവ. ടി എ കോശി അറിയിച്ചു.












Click it and Unblock the Notifications