സിപിഎം വര്‍ഗീയകക്ഷികളെ സഹായിക്കുന്നു: ബിജെപി
തിരുവനന്തപുരം: സിപിഎം കേരളത്തിലെ വര്‍ഗീയ ശക്തികള്‍ക്ക് കൂട്ടുനില്‍ക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് സി.കെ. പത്മനാഭന്‍. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഐഎന്‍എല്ലുമായി സിപിഎം കൂട്ടുകൂടാന്‍ ശ്രമിക്കുന്നത് ഇതിന്റെ ഉദാഹരണമാണെന്ന് പത്മനാഭന്‍ ആരോപിച്ചു.
ഫിബ്രവരി 17 ശനിയാഴ്ച തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മത തീവ്രവാദസംഘടനയായ എന്‍ഡിഎഫിന്റെ മാതൃസംഘടനയാണ് ഐഎന്‍എല്‍. ആ ഐഎന്‍എല്ലുമായാണ് സിപിഎം ഇപ്പോള്‍ കൂട്ടുകൂടുന്നത് - പത്മനാഭന്‍ പറഞ്ഞു. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഈ പാര്‍ട്ടികള്‍ തമ്മില്‍ ധാരണയുണ്ടായതുകൊണ്ടാണ് ഐഎന്‍എല്‍ സ്ഥാനാര്‍ത്ഥികള്‍ പലയിടത്തും വിജയിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തെ മദ്യവില്‍പന സര്‍ക്കാര്‍ നേരിട്ട് ഏറ്റെടുക്കുന്നത് സിപിഎമ്മുമാര്‍ക്ക് കമ്മീഷന്‍ പറ്റാന്‍ വേണ്ടിയാണന്നും പത്മനാഭന്‍ ആരോപിച്ചു. കള്ളുഷാപ്പുകളുടെ പേരില്‍ സഹകരണസംഘം രൂപീകരിക്കുന്നതും ഈ ലക്ഷ്യത്തിനുതന്നെ.












Click it and Unblock the Notifications