മാവേലിക്കരയില്‍ ഭൂചലനം
ആലപ്പുഴ:ആലപ്പുഴ ജില്ലയില്‍ മാവേലിക്കര താലൂക്കില്‍പെട്ട ചില പ്രദേശങ്ങളില്‍ ഫിബ്രവരി 18 ഞായറാഴ്ച നേരിയ ഭൂചലനം അനുഭവപ്പെട്ടു. രാവിലെ ഒമ്പതുമണിയോടെയാണ് ഭൂചലനമുണ്ടായത്.
ചതുവാര, പേരൂര്‍കരാമ എന്നീ പ്രദേശങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ചില വീടുകള്‍ക്ക് വിള്ളല്‍ വീണു. കിണറുകളില്‍ തിരയിളക്കവും കാണപ്പെട്ടു.
ശനിയാഴ്ചയും മാവേലിക്കര താലൂക്കിലെ ചില പ്രദേശങ്ങളില്‍ ഭൂചലനമുണ്ടായിരുന്നു.
കൊല്ലം ജില്ലയിലെ ചില പ്രദേശങ്ങളിലും ഞായറാഴ്ച നേരിയ ഭൂചലം അനുഭവപ്പെട്ടു. അതിരാവിലെയായിരുന്നു ഈ പ്രദേശങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടത്. അഞ്ചല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള അഗസ്ത്യകോടില്‍ 15 വീടുകള്‍ക്ക് വിള്ളലുണ്ടായി.
കഴിഞ്ഞ ഒരാഴ്ചയായി കൊല്ലത്ത് വിവിധ പ്രദേശങ്ങളില്‍ നേരിയ ഭൂചലനങ്ങള്‍ അനുഭവപ്പെട്ടു വരികയാണ്.












Click it and Unblock the Notifications