Get Updates
Get notified of breaking news, exclusive insights, and must-see stories!

ആദായനികുതി സര്‍ചാര്‍ജ് വേണ്ട: വി.എസ്

തിരുവനന്തപുരം: ജീവനക്കാരില്‍ നിന്നും രണ്ട് ശതമാനം ആദായനികുതി സര്‍ചാര്‍ജ് ഈടാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം പുനപരിശോധിക്കണമെന്ന് ഇടതുമുന്നണി കണ്‍വീനര്‍ വി.എസ്.അച്യുതാനന്ദന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

ഗുജറാത്തിലെ ഭൂകമ്പത്തെ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ ഇങ്ങനെയൊരു തീരുമാനമെടുത്തത്. വന്‍വ്യവസായികള്‍ അടക്കാനുള്ള വന്‍ നികുതി കുടിശിക കിടക്കുമ്പോഴാണ് ഭൂകമ്പത്തിന്റെ പേരില്‍ സാധാരണക്കാരെ കേന്ദ്രം പിഴിയുന്നത്- ഫിബ്രവരി 18 ഞായറാഴ്ച നടത്തിയ പ്രസ്താവനയില്‍ വിഎസ് പറഞ്ഞു .

ഏതാണ്ട് 60,000 കോടി രൂപയാണ് വ്യവസായികള്‍ അടക്കാനുള്ള നികുതി കുടിശിക. ഇതിന്റെ മൂന്നിലൊന്ന് മാത്രം പിരിഞ്ഞുകിട്ടിയാല്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ പൂര്‍ണായി നടത്താനാവും. ഗുജറാത്തില്‍ ഭൂകമ്പത്തെ തുടര്‍ന്നുണ്ടായ നഷ്ടം 20,878 കോടിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ജീവനക്കാരില്‍ ഭൂരിഭാഗവും ഭൂകമ്പദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിട്ടുണ്ട്. ഇതിനു പുറമെ 60,000 രൂപക്കു മേല്‍ വാര്‍ഷികവരുമാനമുള്ളവരില്‍ നിന്ന് സര്‍ചാര്‍ജ് ഈടാക്കുന്നത് ശരിയല്ല. ഉയര്‍ന്ന വരുമാനം ഉള്ളവരില്‍ നിന്നു മാത്രമേ സര്‍ചാര്‍ജ് ഈടാക്കാന്‍ പാടുള്ളൂവെന്ന് അദ്ദേഹം നിര്‍ദേശിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+