കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിരീക്ഷണപ്പറക്കല്‍ തുടരുന്നുവെന്ന് ഇറാഖ്

  • By Staff
Google Oneindia Malayalam News

ബാഗ്ദാദ്: ഫിബ്രവരി 16 വെള്ളിയാഴ്ച നടത്തിയ വ്യോമാക്രമണത്തിനു ശേഷവും ഇറാഖിനു മേല്‍ അമേരിക്കയുടെയും ബ്രിട്ടന്റെയും വിമാനങ്ങള്‍ പറക്കുകയാണെന്ന് ഇറാഖ് ആരോപിച്ചു. അമേരിക്കയും ബ്രിട്ടനും നടത്തിയ ആക്രമണത്തിന് പകരം വീട്ടുമെന്നും ഇറാഖ് പ്രഖ്യാപിച്ചു.

തിരിച്ചടിക്കുന്നതിനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ ഇറാഖ് പ്രസിഡന്റും സൈനികോദ്യോഗസ്ഥരും കൂടിയാലോചന നടത്തിയതായി റിപ്പോര്‍ട്ടുണ്ട്. ആക്രമണത്തില്‍ ഇറാഖിന്റെ റഡാര്‍ സംവിധാനത്തില്‍ തകരാറ് പറ്റിയിട്ടുണ്ടെന്ന് അമേരിക്കയും ബ്രിട്ടനും അവകാശപ്പെട്ടു.

അതേ സമയം അമേരിക്കക്കയുടെയും ബ്രിട്ടന്റെയും ആക്രമണത്തിനെതിരെ പ്രതിഷേധം ഉയരുകയാണ് . റഷ്യക്കും ചൈനക്കും പുറമെ ഫ്രാന്‍സും ആക്രമണത്തെ അപലപിച്ചു. ഇന്ത്യയും അറബ് ലീഗും ആക്രമണത്തെ വിമര്‍ശിച്ചു .

തീവ്രനശീകരണശേഷിയുള്ള ആയുധങ്ങള്‍ ഇറാക്ക് നിര്‍മിക്കുന്നുവെന്ന് ആരോപിച്ചാണ് അമേരിക്കയും ബ്രിട്ടനും ഇറാഖിനു നേരെ ആക്രമണം നടത്തിയത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X