Get Updates
Get notified of breaking news, exclusive insights, and must-see stories!

നുസ്ലി വാഡിയയെ പുറത്താക്കാന്‍ ശ്രമം

മുംബൈ: ബോംബെ ഡൈയിങ് വ്യവസായ സാമ്രാജ്യത്തിന്റെ അധിപന്‍ നുസ്ലി വാഡിയയെ ബോംബെ ഡൈയിങ്് ഡയറക്ടര്‍ബോര്‍ഡില്‍ നിന്നു പുറത്താക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നു.

അടുത്ത കാലത്ത് കമ്പനിയുടെ 14 ശതമാനം ഓഹരകള്‍ കൈപ്പിടിയിലാക്കിക്കൊണ്ട് രംഗത്തു വന്ന ചണവ്യവസായ രാജാവ് അരുണ്‍ ബജോറിയ ആണ് വാഡിയയെ ഇറക്കി വിടാന്‍ നീക്കങ്ങള്‍ നടത്തുന്നത്.

മാര്‍ച്ച് 12 ന് നുസ്ലി വാഡിയയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ കമ്പനി നിയമ ബോര്‍ഡിനു മുന്നില്‍ താന്‍ വാദിക്കുമെന്ന് ബജോറിയ തുറന്നടിച്ചിരിക്കുകയാണ്. ഇക്കഴിഞ്ഞ നവംബര്‍ 14 നാണ് അരുണ്‍ ബജോറിയ ബോംബെ ഡയിങിന്റെ 14 ശതമാനം ഓഹരികള്‍ വാങ്ങിയത്. എന്നാല്‍ ഇതിനെതിരേ നുസ്ലിവാഡിയ കേന്ദ്ര കമ്പനി നിയമ ബോര്‍ഡിനെ സമീപിക്കുകയും ബജോറിയയുടെ ഓഹരികള്‍ മരവിപ്പിക്കുകയും ചെയ്തു.

ഇതിനു പ്രതികാരമായാണ് ബജോറിയയുടെ നീക്കം. തന്നെ ബോംബെ ഡയിങ് ഡയറക്ടര്‍ബോര്‍ഡില്‍ ഉള്‍പ്പെടുത്തണമെന്നും കമ്പനിയില്‍ കെടുകാര്യസ്ഥതയോടെ പ്രവര്‍ത്തിച്ച നുസ്ലി വാഡിയയെ പുറത്താക്കണമെന്നും കമ്പനി കണക്കുകള്‍ പുറത്തു നിന്നുള്ള ഓഡിറ്ററെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും കാണിച്ച് ബജോറിയ കമ്പനി നിയമ ബോര്‍ഡ് മുമ്പാകെ കേസ് കൊടുത്തിരിക്കുകയാണ്. ഈ കേസിന്റെ വാദമാണ് മാര്‍ച്ച് 12 നു നടക്കുന്നത്.

അഞ്ചുശതമാനം ഓഹരിയില്‍ കൂടുതല്‍ കൈക്കലാക്കുമ്പോള്‍ ബജോറിയ സെബി(സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ)യുടെ അനുമതി നേടിയില്ല എന്നു പറഞ്ഞായിരുന്നു നുസ്ലി വാഡിയ ബജോറിയയുടെ 14 ശതമാനം ഓഹരി അവകാശം മരവിപ്പിച്ചത്. എന്നാല്‍, ഓഹരികള്‍ വാങ്ങുന്നതിനു മുമ്പായി കൊല്‍ക്കത്ത സ്റ്റോക്ക് എക്സ്ചേഞ്ചിനെയും ബോംബെ ഡയിങിനെയും അറിയിച്ചതിനു ശേഷമാണ് താന്‍ ഓഹരികള്‍ ഏറ്റെടുത്തതെന്നാണ് ബജോറിയയുടെ വാദം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+