Get Updates
Get notified of breaking news, exclusive insights, and must-see stories!

സി ബി ഐ ഡയറക്ടര്‍ക്കെതിരായ നടപടി മരവിപ്പിച്ചു

ബാംഗ്ലൂര്‍: സി ബി ഐ ഡയറക്ടര്‍ ആര്‍ കെ രാഘവനെതിരായ സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ നടപടി കര്‍ണാടക ഹൈക്കോടതി മരവിപ്പിച്ചു. സി ബി ഐ ഡയറക്ടറായുള്ള രാഘവന്റെ നിയമനം ഫിബ്രവരി എട്ട് വ്യാഴാഴ്ച അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ റദ്ദാക്കിയിരുന്നു. ഇതിനെതിരേ കേന്ദ്രസര്‍ക്കാര്‍ കര്‍ണാടക ഹൈക്കോടതി നല്‍കിയ അപ്പീല്‍ പരിഗണിച്ചു കൊണ്ടാണ് കോടതിയുടെ ഡിവിഷന്‍ ബഞ്ച് ട്രിബ്യൂണലിന്റെ നടപടി ജൂണ്‍ നാലു വരെ സ്റ്റേ ചെയ്തു കൊണ്ട് ഫിബ്രവരി 19 തിങ്കളാഴ്ച ഉത്തരവിട്ടിരിക്കുന്നത്.

സി ബി ഐ ഡയറക്ടറായി ആര്‍ കെ രാഘവനെ നിയമിച്ചത് ചോദ്യം ചെയ്തു കൊണ്ട് കര്‍ണാടക ഡി ഐ ജി സി ദിനകര്‍ സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനു മുമ്പാകെ സമര്‍പ്പിച്ച പരാതിയിന്മേലായിരുന്നു രാഘവന്റെ നിയമനം റദ്ദാക്കിക്കൊണ്ടുള്ള ട്രിബ്യൂണലിന്റെ തീരുമാനം. രാഘവനെ സി ബി ഐ ഡയറക്ടറായി തിരഞ്ഞെടുത്ത കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം നിയമവിരുദ്ധവും ഏകപക്ഷീയവും അന്യായവും ആണെന്നു കാണിച്ചായിരുന്നു ദിനകറിന്റെ പരാതി.

ദിനകറുടെ പരാതി പരിഗണിച്ച ട്രിബ്യൂണല്‍ രാഘവന്റെ നിയമനം റദ്ദാക്കുകയും രണ്ടു മാസത്തിനുള്ളില്‍ പുതിയ സി ബി ഐ ഡയറക്ടറെ നിയമിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനു നിര്‍ദ്ദേശം നല്‍കുകയുമായിരുന്നു. ഇതിനെതിരേ കേന്ദ്രം കര്‍ണാടക ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+