ഗുജറാത്ത് : ഭക്ഷ്യവസ്തുക്കള്‍ കൊള്ളയടിച്ചു
അഹമ്മദാബാദ്: ഗുജറാത്തില്‍ ഭൂകമ്പ ബാധിത പ്രദേശങ്ങളില്‍ വിതരണം ചെയ്യാനുളള ഭക്ഷ്യവസ്തുക്കളും മറ്റും വിശന്നുവലഞ്ഞ ജനക്കൂട്ടം കൊള്ളയടിച്ചു.
ഫിബ്രവരി 19 തിങ്കളാഴ്ചയാണ് പൊലീസ് ഇക്കാര്യം വെളിപ്പെടുത്തിയത്.സുരേന്ദ്രനഗര്‍ ജില്ലയിലെ സിയാനി ഗ്രാമത്തിലാണ് ഫിബ്രവരി 16 വെള്ളിയാഴ്ചയാണ് സംഭവം നടന്നത്.
സര്‍ക്കാര്‍ ജീവനക്കാര്‍ ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യുന്നതിനിടെ ആയിരത്തോളം വരുന്ന ജനക്കൂട്ടം അക്രമാസക്തമാവുകയായിരുന്നു.തുടര്‍ന്ന് ഭക്ഷ്യവസ്തുക്കളും മറ്റും കൊള്ളയടിക്കുകയായിരുന്നു.












Click it and Unblock the Notifications